---
title: " തണ്ണിം മുഖം ശ്രീഭദ്രാ ഭഗവതി ക്ഷേത്ര മണ്ഡല മഹോല്‍സവം കൊടിയേറി"
english_title: "Thannim Mukham Sribhadra Bhagavathy Temple Mandal Maholsavam flagged"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/170848/thannim-mukham-sribhadra-bhagavathy-temple-mandal-maholsavam-flagged"
published_at: "2023-12-20T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6582f123935e3_0000_ATTACH__copy_KODIYETTAM.jpg"
keywords: []
---

#  തണ്ണിം മുഖം ശ്രീഭദ്രാ ഭഗവതി ക്ഷേത്ര മണ്ഡല മഹോല്‍സവം കൊടിയേറി

> **Lead Summary:** കൊയിലാണ്ടി: തണ്ണിം മുഖം ശ്രീഭദ്രാ ഭഗവതി ക്ഷേത്ര മണ്ഡല മഹോല്‍സവം കൊടിയേറി.

## Article Content

കൊയിലാണ്ടി: തണ്ണിം മുഖം ശ്രീഭദ്രാ ഭഗവതി ക്ഷേത്ര മണ്ഡല മഹോല്‍സവം കൊടിയേറി.

തന്ത്രി പാലക്കാട്ടില്ലത്ത് ശിവ പ്രസാദ് നമ്പൂതിരിയുടെ 
കാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങുകള്‍.

21 ന് രാവിലെയും, വൈകീട്ടും 
ശീവേലി, രാത്രി .7 മണി ആദ്ധ്യാത്മിക പ്രഭാഷണം മിനി കമ്മട്ടേരി, രാത്രി 8 
മണിക്ക് ദേവീ ഗാനവും നൃത്തവും. 22 ന് രാവിലെയും, വൈകീട്ടും ശീവേലി.23 ന്.രാവിലെയും, വൈകീട്ടും ശീവേലി.

24 ന് രാവിലെയും, വൈകീട്ടും ശീവേലി, 25 ന് ചെറിയ വിളക്ക് രാത്രി 7 മണിക്ക് മട്ടന്നൂര്‍ ശ്രീരാജ്, ചിറക്കല്‍ നിധീഷ് എന്നിവരുടെ ഇരട്ട തായമ്പക, രാത്രി 10 മണിക്ക് കുട്ടികളുടെ നൃത്തനൃത്യങ്ങള്‍. 26 ന് വലിയ വിളക്ക്, രാത്രി 7:30ന് കലാമണ്ഡലം ശിവദാസന്‍മാരാര്‍, സരുണ്‍ മാധവ് പിഷാരികാവിന്റ ഇരട്ട തായമ്പക, സ്‌കോളര്‍ഷിപ്പ് വിതരണം, രാത്രി 9 മണിക്ക് യുവ കാലിക്കറ്റ് അവതരിപ്പിക്കുന്ന ഗാനമേള. രാത്രി 2 മണിക്ക് നാന്തകം എഴുന്നള്ളിപ്പ്.

ഡിസം: 27 ന് വൈകുന്നേരം 7:30 നാന്തകം എഴുന്നള്ളിപ്പ് താലപ്പൊലി. ക്ഷേത്ര വാദ്യകലാ ഗുരുനാഥന്‍ കലാമണ്ഡലം ശിവദാസന്‍മാരാരുടെ നേതൃത്വത്തില്‍ എഴുന്നള്ളിപ്പ്.തുടര്‍ന്ന് കരിമരുന്ന് പ്രയോഗം.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/170848/thannim-mukham-sribhadra-bhagavathy-temple-mandal-maholsavam-flagged)