---
title: "ഗവർണർക്കെതിരെ പ്രതിഷേധ പ്രകടനം "
english_title: "Protest demonstration"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/170610/protest-demonstration"
published_at: "2023-12-19T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6581b46e73fd2_Go_back_attach.jpg"
keywords: []
---

# ഗവർണർക്കെതിരെ പ്രതിഷേധ പ്രകടനം 

> **Lead Summary:** കൊയിലാണ്ടി: ഗവർണർക്കെതിരെ പ്രതിഷേധ പ്രകടനവുമായി എൽഡിഎഫ്. ചാൻസിലര്‍ക്കെതിരെ എല്‍ഡിഎഫ് നേതൃത്വത്തില്‍ കൊയിലാണ്ടിയിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്.

## Article Content

കൊയിലാണ്ടി: ഗവർണർക്കെതിരെ പ്രതിഷേധ പ്രകടനവുമായി എൽഡിഎഫ്. ചാൻസിലര്‍ക്കെതിരെ എല്‍ഡിഎഫ് നേതൃത്വത്തില്‍ കൊയിലാണ്ടിയിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്.

കേരളത്തിലെ സർവ്വകലാശാലകളിൽ ആർ എസ് എസ് അജണ്ട നടപ്പിലാക്കാൻ  കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശ്രമിക്കുന്നു എന്ന് ആരോപിച്ചാണ് പ്രതിഷേധ പ്രകടനം നടത്തിയത്.

ഗവർണർ സംഘിഖാൻ ഗോ ബാക്ക് എന്ന മുദ്രാവാക്യവുമായാണ് പ്രതിഷേധ പ്രകടനം.

പ്രകടനത്തിന് എല്‍ഡിഎഫ് നേതാക്കളായ കാനത്തില്‍ ജമീല എംഎല്‍എ,കെ.കെ  മുഹമ്മദ്, ഇ കെ അജിത്ത്, ടി.കെ ചന്ദ്രന്‍,സുധ കിഴക്കേപ്പാട്ട്, സി. സത്യചന്ദ്രന്‍, സുനില്‍ മോഹന്‍, പി.എന്‍.കെ. അബ്ദുള്ള, എം. റഷീദ്, സി.കെ. ജയദേവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/170610/protest-demonstration)