---
title: "ഫെയ്‌സ് കോടിക്കല്‍ കേരളത്തിന് മാതൃക"
english_title: "Face Kodikal is a model for Kerala"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/170585/face-kodikal-is-a-model-for-kerala"
published_at: "2023-12-19T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6581a34a8fc77_0000_ATTACH__copy_face.jpg"
keywords: []
---

# ഫെയ്‌സ് കോടിക്കല്‍ കേരളത്തിന് മാതൃക

> **Lead Summary:**  നന്തി ബസാര്‍: തിക്കോടി കോടിക്കല്‍ പ്രദേശത്തെ വിദ്യാഭ്യാസ മുന്നേറ്റ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ഫെയ്‌സ് കോടിക്കല്‍ എന്ന സംഘടന കേരളത്തിന് മാതൃകയാണെന്ന് നജീബ് കാന്തപുരം എം.എല്‍.എ പറഞ്ഞു.

## Article Content

 നന്തി ബസാര്‍: തിക്കോടി കോടിക്കല്‍ പ്രദേശത്തെ വിദ്യാഭ്യാസ മുന്നേറ്റ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ഫെയ്‌സ് കോടിക്കല്‍ എന്ന സംഘടന കേരളത്തിന് മാതൃകയാണെന്ന് നജീബ് കാന്തപുരം എം.എല്‍.എ പറഞ്ഞു.

ഫെയ്സിന്റെ പണി പുരോഗമിക്കുന്ന കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് സെന്റര്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെരിന്തല്‍മണ്ണ സിവില്‍ സര്‍വ്വീസ് അക്കാദമിയുടെ സബ്‌സെന്റര്‍ ഫെയ്‌സ് കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് സെന്ററില്‍ ആരംഭിക്കും. ചടങ്ങിന് പ്രൊഫസര്‍ എഫ്.എം ലിയാഖത്ത് അധ്യക്ഷത വഹിച്ചു.

പ്രദേശത്ത് നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ ജോലി ലഭിച്ച സമീഹ പി.പി, ആയുര്‍വേദത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ വിഷ്ണുപ്രിയ, ഇംഗ്ലീഷില്‍ സാഹിത്യത്തില്‍ പിഎച്ച്ഡി കരസ്ഥമാക്കിയ ഡോ: ദിവാകരന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

എഫ്.എം. നസീര്‍ സ്വാഗതം പറഞ്ഞു. പി.കെ മമ്മു, പി. ഇന്‍ഷിദ, പി.കെ. മുഹമ്മദലി, മജീദ് മന്നത്ത്, ജമാല്‍ ഗുരുക്കല്‍, കോയിലോത്ത് അബൂബക്കര്‍ ഹാജി, വി.കെ. ഇസ്മയില്‍, സബാഹ് വലിയകത്ത്, ഡോ: ദിവാകരന്‍, ഡോ: വി കെ വിഷ്ണുപ്രിയ,പി.പി. സമീഹ, ഹാഷിം, യൂസുഫ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/170585/face-kodikal-is-a-model-for-kerala)