---
title: "പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ക്ക് പരിശീലനം"
english_title: "Training for palliative volunteers"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/170494/training-for-palliative-volunteers"
published_at: "2023-12-19T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6581521b86446_0000_ATTACH__copy_pariseelanam.jpg"
keywords: []
---

# പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ക്ക് പരിശീലനം

> **Lead Summary:**  കൊയിലാണ്ടി: ഗവ: താലൂക്ക് ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ നഗരസഭയിലെ പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ക്കുള്ള ത്രിദിന പരിശീലനം ആരംഭിച്ചു.

## Article Content

 കൊയിലാണ്ടി: ഗവ: താലൂക്ക് ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ നഗരസഭയിലെ പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ക്കുള്ള ത്രിദിന പരിശീലനം ആരംഭിച്ചു.

ടൗണ്‍ ഹാളില്‍ നടക്കുന്ന പരിശീലന പരിപാടി നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു.

സ്ഥിരംസമിതി ചെയര്‍മാന്‍ സി.പ്രജില അധ്യക്ഷ വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ: വി.വിനോദ് സ്വാഗതവും പി.ആര്‍.ഒ ഡോ: റഷീദ് നന്ദിയും പറഞ്ഞു. സിസ്റ്റര്‍ ബിന്‍സി തോമസ് പരിശീലന ക്ലാസ്സ് നയിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/170494/training-for-palliative-volunteers)