---
title: " കാപ്പാട് സാന്ത്വനം ഫാര്‍മസി ഉദ്ഘാടനം "
english_title: "Inauguration of Kappad Santhvanam Pharmacy"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/170485/inauguration-of-kappad-santhvanam-pharmacy"
published_at: "2023-12-19T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65814a345e5f7_0000_ATTACH__copy_sandwanam.jpg"
keywords: []
---

#  കാപ്പാട് സാന്ത്വനം ഫാര്‍മസി ഉദ്ഘാടനം 

> **Lead Summary:**  കാപ്പാട് : ആഹാരക്രമത്തില്‍ കൃത്രിമത്തമില്ലാതെ പ്രകൃതിക്കിണങ്ങിയ ജീവിത ക്രമത്തിലൂടെ രോഗപ്രതിരോധം സാധ്യമാണെന്ന് എസ്‌വൈഎസ് സംസ്ഥാന ജന: സെക്രട്ടറി ഡോ എ പി അബ്ദുല്‍ ഹകീം അസ്ഹരി അഭിപ്രായപ്പെട്ടു.

## Article Content

 കാപ്പാട് : ആഹാരക്രമത്തില്‍ കൃത്രിമത്തമില്ലാതെ പ്രകൃതിക്കിണങ്ങിയ ജീവിത ക്രമത്തിലൂടെ രോഗപ്രതിരോധം സാധ്യമാണെന്ന് എസ്‌വൈഎസ് സംസ്ഥാന ജന: സെക്രട്ടറി ഡോ എ പി അബ്ദുല്‍ ഹകീം അസ്ഹരി അഭിപ്രായപ്പെട്ടു.

സാന്ത്വനം ഫാര്‍മസിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചെയര്‍മാന്‍ ശുകൂര്‍ തനിമ അധ്യക്ഷത വഹിച്ചു

മുന്‍ മന്ത്രി പി.കെ.കെ. ബാവ, 100 നിര്‍ധന രോഗികള്‍ക്ക് മാസം തോറും മരുന്ന് നല്‍കുന്നതിനുള്ള മെഡിക്കല്‍ കാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്തു.

മഹല്ല് പ്രസിഡന്റ് എ.പി.പി. തങ്ങള്‍, ബ്ലോക്ക് പഞ്ചായത് മെമ്പര്‍ എം.പി. മൊയ്തീന്‍ കോയ, വാര്‍ഡ് മെമ്പര്‍ ശരീഫ,് അഹമ്മദ് കോയ ഹാജി തിരുവങ്ങൂര്‍, നാസര്‍ ചെറുവാടി, എം.സി. മുഹമ്മദ് കോയ മാസ്റ്റര്‍, സത്യനാഥന്‍ മാടഞ്ചേരി, ഹബീബ് റഹ്‌മാന്‍ സുഹരി, ഡോ എന്‍ കെ ഹമീദ്,ഡോ: കോയ കാപ്പാട്, ബഷീര്‍ പാടത്തോടി തുടങ്ങിയവര്‍ ആശംസകളറിയിച്ചു.

നവാസ് തൗഫീഖ് സ്വാഗതവും, വി.വി. ഷമീര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/170485/inauguration-of-kappad-santhvanam-pharmacy)