---
title: "വന്മുകം എളമ്പിലാട് സ്‌കൂളില്‍ ലോക അറബി ഭാഷാദിനം ആചരിച്ചു"
english_title: "World Arabic Language Day was celebrated at Vanmukam Elambilad School"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/170359/world-arabic-language-day-was-celebrated-at-vanmukam-elambilad-school"
published_at: "2023-12-18T23:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65808806329c3_0000_ATTACH__copy_vanmugham.jpg"
keywords: []
---

# വന്മുകം എളമ്പിലാട് സ്‌കൂളില്‍ ലോക അറബി ഭാഷാദിനം ആചരിച്ചു

> **Lead Summary:**  ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എല്‍.പി. സ്‌കൂളില്‍, ലോക അറബി ഭാഷാ ദിനത്തില്‍ 'അറബിക് ഫെസ്റ്റ് ' നടത്തി.

## Article Content

 ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എല്‍.പി. സ്‌കൂളില്‍, ലോക അറബി ഭാഷാ ദിനത്തില്‍ 'അറബിക് ഫെസ്റ്റ് ' നടത്തി.

കുട്ടികള്‍ വിവിധ അറബിക് കലാപരിപാടികള്‍ അവതരിപ്പിച്ചു.പി.ടി.എ.പ്രസിഡന്റ് ബി.ലീഷ്മ ഉദ്ഘാടനം ചെയ്തു

.മത്സര വിജയികള്‍ക്ക് സമ്മാനദാനവും നടത്തി. എസ്.ആര്‍.ജി. കണ്‍വീനര്‍ പി.കെ.അബ്ദുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു.

എംപി.ടി.എ. ചെയര്‍പെഴ്‌സണ്‍ കെ.വി.ഷിംന, സ്‌കൂള്‍ ലീഡര്‍ ആര്‍.കെ.ഹംന മറിയം, അറബിക് ക്ലബ്ബ് കണ്‍വീനര്‍ സി.ഖൈറുന്നിസാബി, വി.ടി.ഐശ്വര്യ, എ.കെ. സൗമ്യ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/170359/world-arabic-language-day-was-celebrated-at-vanmukam-elambilad-school)