---
title: "കെ.എം. അപ്പു നായര്‍ക്ക് അരിക്കുളം പൗരാവലിയുടെ ആദരാജ്ഞലികള്‍"
english_title: " Arikulam Pauravali's Tributes to K.M. Appu Nair"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/169581/arikulam-pauravalis-tributes-to-km-appu-nair"
published_at: "2023-12-16T00:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657ca26c376e7_0000_ATTACH__copy_anusmaranam.jpg"
keywords: []
---

# കെ.എം. അപ്പു നായര്‍ക്ക് അരിക്കുളം പൗരാവലിയുടെ ആദരാജ്ഞലികള്‍

> **Lead Summary:**  . അരിക്കുളം: പ്രമുഖ സോഷ്യലിസ്റ്റും ആര്‍ജെഡി നേതാവും, മുന്‍ അരിക്കുളം ഗ്രാമ പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍മാനുമായ കെ.എം. അപ്പു നായരുടെ നിര്യാണത്തില്‍ അരിക്കുളത്ത് ചേര്‍ന്ന സര്‍വ്വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി.

## Article Content

 . അരിക്കുളം: പ്രമുഖ സോഷ്യലിസ്റ്റും ആര്‍ജെഡി നേതാവും, മുന്‍ അരിക്കുളം ഗ്രാമ പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍മാനുമായ കെ.എം. അപ്പു നായരുടെ നിര്യാണത്തില്‍ അരിക്കുളത്ത് ചേര്‍ന്ന സര്‍വ്വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം. സുഗതന്‍ അധ്യക്ഷതവഹിച്ചു. പി.മുഹമ്മത് അലി അനുശോചന സന്ദേശം നല്‍കി.

ആര്‍ജെഡി. ജില്ല സെക്രട്ടറി ഭാസക്കരന്‍ കൊഴുക്കല്ലൂര്‍, സി. പ്രഭാകരന്‍, ഒ.കെ.ചന്ദ്രന്‍, കെ.എം. മുഹമ്മത്, സി.ബിജു, എടവന രാധാകൃഷണന്‍, ജെ.എന്‍. പ്രേം ഭാസിന്‍, എന്‍.കെ. ഉണ്ണികൃഷ്ണന്‍, പി.ബാലന്‍, സി.രാഘവന്‍, സി.രാധ, ഒ.എം.രാധാകൃഷ്ണന്‍, രാമചന്ദ്രന്‍ നീലാമ്പരി, പി.സി. നിഷാകുമാരി, ഇ. രാജന്‍, കെ.എം. മുരളിധരന്‍, എം.സുനില്‍ എന്നിവര്‍ സംസാരിച്ചു.

അഷറഫ് വള്ളോട്ട് സ്വാഗതവും, സി.വിനോദന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/169581/arikulam-pauravalis-tributes-to-km-appu-nair)