---
title: "സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റില്‍ മദ്യം വില്‍പ്പന നടത്താനുള്ള നീക്കം ഉപേഷിക്കണം."
english_title: "The move to sell liquor at Supplyco Super Market should be abandoned."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/169580/the-move-to-sell-liquor-at-supplyco-super-market-should-be-abandoned"
published_at: "2023-12-15T23:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657c9a64649c3_0000_ATTACH__copy_saplicoo.jpg"
keywords: []
---

# സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റില്‍ മദ്യം വില്‍പ്പന നടത്താനുള്ള നീക്കം ഉപേഷിക്കണം.

> **Lead Summary:**  കൊയിലാണ്ടി: സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റ് വഴി മദ്യം വില്‍പ്പന നടത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് അഡ്വ കെ പ്രവീണ്‍ കുമാര്‍ ആവശ്യപ്പെട്ടു.

## Article Content

 കൊയിലാണ്ടി: സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റ് വഴി മദ്യം വില്‍പ്പന നടത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് അഡ്വ കെ പ്രവീണ്‍ കുമാര്‍ ആവശ്യപ്പെട്ടു.

ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സിവില്‍ സപ്ലെസ് ഡിപ്പോക്ക് മുന്‍പില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാവേലി സ്റ്റോറിലെ സബ്‌സിഡി നിരക്കിലുളള നിത്യോപയോഗ സാധനങ്ങളുടെ വിതരണം പുനസ്ഥാപിക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ.

ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് മുരളീധരന്‍ തോറോത്ത് അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പര്‍മാരായ മഠത്തില്‍ നാണു, പി. രത്‌നവല്ലി, ഡിസിസി ജനറല്‍ സെക്കട്ടറി രാജേഷ് കീഴരിയൂര്‍, വി.ടി. സുരേന്ദ്രന്‍, കെ.വി. ശോഭന, ഇ.എം ശ്രീനിവാസന്‍, മനോജ് പയറ്റുവളപ്പില്‍ , യു.കെ. രാജന്‍, തന്‍ഹീര്‍ കൊല്ലം എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/169580/the-move-to-sell-liquor-at-supplyco-super-market-should-be-abandoned)