---
title: " കുനിക്കാട്ടില്‍ മീത്തല്‍ കെ.എം. അപ്പു നായര്‍  അന്തരിച്ചു"
english_title: "Kunikattil Methal K.M. Appu Nair passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/169279/kunikattil-methal-km-appu-nair-passed-away"
published_at: "2023-12-15T00:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657b4c48af68c_0000_ATTACH__copy_appu_nair.jpg"
keywords: []
---

#  കുനിക്കാട്ടില്‍ മീത്തല്‍ കെ.എം. അപ്പു നായര്‍  അന്തരിച്ചു

> **Lead Summary:** അരിക്കുളം : അരിക്കുളം ഗ്രാമ പഞ്ചായത്ത് മുന്‍ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും, സോഷ്യലിസ്റ്റും ആര്‍.ജെ.ഡി നേതാവുമായ കുനിക്കാട്ടില്‍ മീത്തല്‍ കെ.എം. അപ്പു നായര്‍ അന്തരിച്ചു.

## Article Content

അരിക്കുളം : അരിക്കുളം ഗ്രാമ പഞ്ചായത്ത് മുന്‍ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും, സോഷ്യലിസ്റ്റും ആര്‍.ജെ.ഡി നേതാവുമായ കുനിക്കാട്ടില്‍ മീത്തല്‍ കെ.എം. അപ്പു നായര്‍ അന്തരിച്ചു.

കൂത്താളി - മുതുകാട് സമര സേനാനിയാണ്.അരിക്കുളം സര്‍വ്വീസ് സഹകരണ ബേങ്ക് ഡയറക്ടര്‍, അരിക്കുളം ഊരള്ളൂര്‍ അഗ്രികള്‍ച്ചര്‍ ആന്റ് അദര്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടര്‍, അരിക്കുളം ക്ഷീര സഹകരണ സൊസൈറ്റി ഡയരകടര്‍,കാര്‍ഷികവികസന സമിതി അംഗം, അരിക്കുളം പാടശേഖരസമിതി പ്രസിഡന്റ് , അരിക്കുളം കാര്‍ഷിക വികസന സമിതി അംഗം, അരിക്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രം വികസന സമിതി അംഗം, ജനതാദള്‍ അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ,പേരാമ്പ്ര മണ്ഡലം സെക്രട്ടറി, ജനതാദള്‍ ജില്ലാ കൗണ്‍സില്‍ അംഗം, എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

ഭാര്യ: സാവിത്രി(റിട്ടയേഡ് പൊതുമരാമത്ത് വകുപ്പ്)

മക്കള്‍:പ്രേമന്‍,രജനി

മരുമക്കള്‍:ദീപ,ബാബുരാജ്

സഹോദരങ്ങള്‍:അമ്മാളു അമ്മ,പരേതനായ ബാലന്‍ .

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/169279/kunikattil-methal-km-appu-nair-passed-away)