---
title: "ആള്‍ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ വാര്‍ഷിക ദിനം ആചരിച്ചു"
english_title: "All Kerala Tailors Association celebrated its annual day"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/168930/all-kerala-tailors-association-celebrated-its-annual-day"
published_at: "2023-12-13T18:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6579a429b12f8_0000_ATTACH__copy_tailers.jpg"
keywords: []
---

# ആള്‍ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ വാര്‍ഷിക ദിനം ആചരിച്ചു

> **Lead Summary:** **കൊയിലാണ്ടി**: ആള്‍ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടനയുടെ 43-ാം വാര്‍ഷിക ദിനം ആചരിച്ചു.

## Article Content

**കൊയിലാണ്ടി**: ആള്‍ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടനയുടെ 43-ാം വാര്‍ഷിക ദിനം ആചരിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം മൂരാട് ദാമോദരന്‍ ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് ടി.പി.നസീബറായ് അധ്യക്ഷത വഹിച്ചു. നൂറു കണക്കിന് അംഗങ്ങള്‍ പങ്കെടുത്ത സംഘടനയുടെ ജന്മവാര്‍ഷിക പരിപാടിയില്‍, സംഘടനയുടെ സ്ഥാപക നേതാവ് മാനുകുട്ടന്‍ ചേട്ടന്റെ അനുസ്മരണവും നടന്നു.

സംസ്ഥാന ഉപാധ്യക്ഷനും ജില്ലാ ട്രഷററുമായ ഖദീജ ഹംസ, ജില്ലാ സെക്രട്ടറി എം.രാമകൃഷ്ണന്‍ എന്നിവര്‍ മാനുക്കുട്ടന്‍ ചേട്ടന്റെ സംഘടനാ പ്രവര്‍ത്തനങ്ങളെ അനുസ്മരിച്ചു.

ജില്ലാ ഉപാധ്യക്ഷരായ സി.കെ.മധുസൂദനന്‍, ടി.ജനാര്‍ദ്ദനന്‍, പി.ബാബു, ബേബി കുളക്കാട്, ജോ. സെക്രട്ടറി, പി.എം.രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി.വി.ചന്ദ്രന്‍ സ്വാഗതവും പി.എം.ലക്ഷ്മണന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/168930/all-kerala-tailors-association-celebrated-its-annual-day)