---
title: "ജീവിതശൈലി രോഗ നിര്‍ണയ ക്യാമ്പും ബോധവല്‍ക്കരണവും സംഘടിപ്പിച്ചു"
english_title: "Organized lifestyle disease diagnosis camp and awareness"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/168924/organized-lifestyle-disease-diagnosis-camp-and-awareness"
published_at: "2023-12-13T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65799d8a40de8_0000_ATTACH__copy_helth.jpg"
keywords: []
---

# ജീവിതശൈലി രോഗ നിര്‍ണയ ക്യാമ്പും ബോധവല്‍ക്കരണവും സംഘടിപ്പിച്ചു

> **Lead Summary:** തിക്കോടി; തിക്കോടി ഗ്രാമപഞ്ചായത്തു സാമൂഹ്യ ആരോഗ്യ കേന്ദ്രവും ഗ്രാമപഞ്ചായത്ത് പതിനാറാം വാര്‍ഡ് ആരോഗ്യ, വാര്‍ഡ് വികസന സമിതിയുടെയും നേതൃത്വത്തില്‍ 'ജീവതാളം 'രണ്ടാംഘട്ട പരിപാടിയുടെ ഭാഗമായി ജീവിതശൈലി രോഗ നിര്‍ണയ ക്യാമ്പും ബോധവല്‍ക്കരണവും സംഘടിപ്പിച്ചു.

## Article Content

തിക്കോടി; തിക്കോടി ഗ്രാമപഞ്ചായത്തു സാമൂഹ്യ ആരോഗ്യ കേന്ദ്രവും ഗ്രാമപഞ്ചായത്ത് പതിനാറാം വാര്‍ഡ് ആരോഗ്യ, വാര്‍ഡ് വികസന സമിതിയുടെയും നേതൃത്വത്തില്‍ 'ജീവതാളം 'രണ്ടാംഘട്ട പരിപാടിയുടെ ഭാഗമായി ജീവിതശൈലി രോഗ നിര്‍ണയ ക്യാമ്പും ബോധവല്‍ക്കരണവും സംഘടിപ്പിച്ചു.

18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി നടത്തിയ ക്യാമ്പില്‍ ഗര്‍ഭാശയ ഗളം സ്തനാര്‍ബുദം വായില്‍ ഉണ്ടാവുന്ന ക്യാന്‍സര്‍ എന്നിവയെ കുറിച്ച് സ്‌ക്രീനിംഗ് നടന്നു.

വാര്‍ഡ് മെമ്പര്‍ സുവീഷ് പള്ളത്താഴ ഉദ്ഘാടനം ചെയ്ത പരിപാടിയ്ക്കു വാര്‍ഡ് വികസന സമിതി അംഗം നസീമ ജബ്ബാര്‍ അധ്യക്ഷത വഹിച്ചു.

പ്രകാശന്‍ (ജെഎച്ച്‌ഐ),പി.കെ. സതി(ജെപിഎച്ച്എന്‍),ഉണ്ണിമായ മുകുന്ദന്‍(എംഎല്‍എസ്പി), സുജാത ഭഗവതി, ശൈലജ പള്ളിത്താഴ, ഗായത്രി പ്രബീഷ് സുശീല കിഴക്കെത്തായത്തു എന്നിവര്‍ നേതൃത്വം നല്‍കി.

എംഎംസി യിലെ ഡോക്ടറുടെ സേവനവും ക്യാമ്പിനെ ശ്രദ്ധേയമാക്കി. പരിപാടിയില്‍ ആശാവര്‍ക്കര്‍ ലത സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/168924/organized-lifestyle-disease-diagnosis-camp-and-awareness)