---
title: "എന്താണ് ഈ സ്റ്റേഷനോടിത്ര അവഗണന "
english_title: "What is the neglect of this station?"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/168868/what-is-the-neglect-of-this-station"
published_at: "2023-12-13T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65796b9684f37_0000_ATTACH__copy_train_station.jpg"
keywords: []
---

# എന്താണ് ഈ സ്റ്റേഷനോടിത്ര അവഗണന 

> **Lead Summary:** ** നന്തി ബസാര്‍**: 1961 ല്‍ വെള്ളറക്കാട് തീവണ്ടി നിറുത്തിയില്ലെങ്കില്‍ പിടിച്ചു നിര്‍ത്തുമെന്ന കേരളഗാന്ധി കെ. കേളപ്പന്‍ സാറിന്റെ ഭീഷണിക്ക് വഴങ്ങി അനുവദിച്ച വെള്ളറക്കാട് ട്രെയിന്‍ ഹാള്‍ട്ട് സ്റ്റേഷനില്‍ 8 വണ്ടികള്‍ക്ക് സ്റ്റോപ്പുണ്ടായിരുന്നങ്കിലും, മഹാമാരിക്ക് ശേഷം അത് നാലിലേക്ക് ചുരുങ്ങിയതിനാല്‍ നൂറ് കണക്കിന് യാത്രക്കാര്‍ ബുദ്ധിമുട്ടിലാണ്.

## Article Content

** നന്തി ബസാര്‍**: 1961 ല്‍ വെള്ളറക്കാട് തീവണ്ടി നിറുത്തിയില്ലെങ്കില്‍ പിടിച്ചു നിര്‍ത്തുമെന്ന കേരളഗാന്ധി കെ. കേളപ്പന്‍ സാറിന്റെ ഭീഷണിക്ക് വഴങ്ങി അനുവദിച്ച വെള്ളറക്കാട് ട്രെയിന്‍ ഹാള്‍ട്ട് സ്റ്റേഷനില്‍ 8 വണ്ടികള്‍ക്ക് സ്റ്റോപ്പുണ്ടായിരുന്നങ്കിലും, മഹാമാരിക്ക് ശേഷം അത് നാലിലേക്ക് ചുരുങ്ങിയതിനാല്‍ നൂറ് കണക്കിന് യാത്രക്കാര്‍ ബുദ്ധിമുട്ടിലാണ്.

മലബാര്‍ മേഖലയില്‍ ട്രെയിന്‍ യാത്രക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രയാസങ്ങള്‍, നിലവില്‍ സജീവമായ ചര്‍ച്ചനടന്നുകൊണ്ടിരിക്കെ, പരശുരാം എക്‌സ്പ്രസ്സില്‍ രണ്ടു യാത്രക്കാര്‍ കുഴഞ്ഞു വീണത് വലിയ വാര്‍ത്തയാവുകയും തുടര്‍ന്ന് രണ്ടു കൊച്ചുകള്‍ അനുവദിക്കുകയും ചെയ്തിരുന്നതും, എന്നാല്‍ സമാന സംഭവം വീണ്ടും ഉണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ മലബാറിനോടുള്ള റെയില്‍വേയുടെ അവഗണനക്കെതിരെ പലരും രംഗത്ത് വരികയും ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചിട്ടുള്ളതുമാണ്.

ഇത്തമൊരു സാഹചര്യത്തില്‍ സ്വാഭാവികമായും റെയില്‍വേയുടെ ഭാഗത്തു നിന്നും പ്രശ്‌നങ്ങളെ കുറിച്ചു പഠിക്കുവാന്‍ സാധ്യതയുണ്ട്.

അതില്‍ കൊയിലാണ്ടി, തിക്കോടിക്കിടയിലെ വെള്ളറക്കാട് സ്റ്റേഷന്‍ ഉള്‍പ്പെടെ ഉള്ള ഹാള്‍ട്ട് സ്റ്റേഷനുകളില്‍ നിര്‍ത്തിയിരുന്ന ട്രൈനുകള്‍ പുനസ്ഥാപിച്ചാല്‍ വലിയൊരു പരിധിവരെ മറ്റുള്ള ട്രൈനുകളില്‍ തിരക്ക് കുറയുന്നതിനും യാത്ര പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നതും ബന്ധപ്പെട്ട അധികാരികളെ അറിയിക്കുന്നതിന് ജനപ്രതിനിധികളും രംഗത്തിറങ്ങണമെന്നതാണ് ജനങ്ങളുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/168868/what-is-the-neglect-of-this-station)