---
title: "33ാം ജില്ലാതല ജെസിനഴ്‌സറികലോത്സവംജനുവരി 7ന് "
english_title: "33rd District Level JC Nursary Festival on 7th January"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/168855/33rd-district-level-jc-nursary-festival-on-7th-january"
published_at: "2023-12-13T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657962d389e8f_0000_ATTACH__copy_press_club.jpg"
keywords: []
---

# 33ാം ജില്ലാതല ജെസിനഴ്‌സറികലോത്സവംജനുവരി 7ന് 

> **Lead Summary:** ** കൊയിലാണ്ടി**: ജെസിഐ കൊയിലാണ്ടിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലയിലെ എല്‍കെജി,യുകെജി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിവരുന്ന ജെസി നഴ്‌സറികലോത്സവം ജനുവരി 7ന് നടക്കും.

## Article Content

** കൊയിലാണ്ടി**: ജെസിഐ കൊയിലാണ്ടിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലയിലെ എല്‍കെജി,യുകെജി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിവരുന്ന ജെസി നഴ്‌സറികലോത്സവം ജനുവരി 7ന് നടക്കും.

വിവിധ ഇനങ്ങളിലായി നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ 28 നു വൈകുന്നേരം 4 മണിക്ക് മുമ്പായി രജിസ്റ്റര്‍ ചെയ്യാം.

പരിപാടിയില്‍ പങ്കെടുക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സമ്മാനവും സര്‍ട്ടിഫിക്കറ്റും, ചാമ്പ്യന്‍മാരാവുന്ന സ്‌കൂളുകള്‍ക്ക് ചാമ്പ്യന്‍ ട്രോഫിയും നല്‍കുന്നതായിരിക്കും എന്ന് പ്രസിഡന്റ് അശ്വിന്‍ മനോജ് അറിയിച്ചു.

പരിപാടിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രോഗ്രാം ഡയറക്ടര്‍ ഡോ അഖില്‍ എസ് കുമാറിനെ ബന്ധപ്പെടാവുന്നതാണ് 9895726850.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/168855/33rd-district-level-jc-nursary-festival-on-7th-january)