---
title: "നമിതം പുരസ്‌കാരം ചന്ദ്രശേഖരന്‍ തിക്കോടിക്ക് "
english_title: "Chandrasekharan Thikkodi received NAMITHAM award "
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/165851/chandrasekharan-thikkodi-received-namitham-award"
published_at: "2023-11-29T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6566e94f59515_thikkodi_copy.jpg"
keywords: []
---

# നമിതം പുരസ്‌കാരം ചന്ദ്രശേഖരന്‍ തിക്കോടിക്ക് 

> **Lead Summary:** **തിക്കോടി**: നമിതം പുരസ്‌കാരം ചന്ദ്രശേഖരന്‍ തിക്കോടിക്ക് സമര്‍പ്പിച്ചു.

## Article Content

**തിക്കോടി**: നമിതം പുരസ്‌കാരം ചന്ദ്രശേഖരന്‍ തിക്കോടിക്ക് സമര്‍പ്പിച്ചു.

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷന്‍ യൂണിയന്‍ നേതാക്കളും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരും ആയിരുന്ന സിജിഎന്‍ ചേമഞ്ചേരി യുടെയും എപിഎസ് കിടാവിന്റെയും സ്മരണയ്ക്കായി കെഎസ്എസ്പിയു പന്തലായി ബ്ലോക്ക് കമ്മിറ്റി ഏര്‍പ്പെടുത്തിയ നമിതം സാഹിത്യ പുരസ്‌കാരം പ്രശസ്ത നാടകകൃത്തും സംവിധായകനും നോവലിസ്റ്റും വിദ്യാഭ്യാസ സാംസ്‌കാരിക പ്രഭാഷകനുമായ ചന്ദ്രശേഖരന്‍ തിക്കോടിക്ക് സമര്‍പ്പിച്ചു.

പ്രശസ്ത സാഹിത്യകാരന്‍ പ്രൊഫ: കല്‍പ്പറ്റ നാരായണന്‍ അവാര്‍ഡ് ദാനം നിര്‍വഹിച്ച് സാംസ്‌കാരിക സദസ്സ് ഉദ്ഘാടനം ചെയ്തു. കെഎസ്എസ്പിയു ബ്ലോക്ക് പ്രസിഡണ്ട് എന്‍കെകെ മാരാര്‍ അധ്യക്ഷത വഹിച്ചു. 10000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

സംസ്ഥാന സെക്രട്ടറി ടി.വി. ഗിരിജ മുഖ്യപ്രഭാഷണം നടത്തി. ചന്ദ്രശേഖരന്‍ തിക്കോടി, യു.കെ രാഘവന്‍, വി.കെ സുകുമാരന്‍, ചേനോത്ത് ഭാസ്‌കരന്‍, ടി. സുരേന്ദ്രന്‍, ഇ. ഗംഗാധരന്‍ നായര്‍, എ. ഹരിദാസ്, പി.കെ. ബാലകൃഷ്ണന്‍ കിടാവ്, കെ.കെ. കൃഷ്ണന്‍, പി. ബാലഗോപാല്‍, പി.എന്‍. ശാന്തമ്മ എന്നിവര്‍ സംസാരിച്ചു. സുനില്‍ തിരുവങ്ങൂര്‍, വി. രാജന്‍ എന്നിവരുടെ ഗാനമേളയും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/165851/chandrasekharan-thikkodi-received-namitham-award)