---
title: "കൊല്ലം പിഷാരികാവ് തൃക്കാര്‍ത്തിക സംഗീത പുരസ്‌ക്കാരം കാവാലം ശ്രീകുമാറിന്"
english_title: "Kollam Pisharikav Trikarthika Music Award to Kavalam Sreekumar"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/165685/kollam-pisharikav-trikarthika-music-award-to-kavalam-sreekumar"
published_at: "2023-11-28T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6565be2858aae_pisharikav1.jpg"
keywords: []
---

# കൊല്ലം പിഷാരികാവ് തൃക്കാര്‍ത്തിക സംഗീത പുരസ്‌ക്കാരം കാവാലം ശ്രീകുമാറിന്

> **Lead Summary:**  **കൊയിലാണ്ടി**: കൊല്ലം പിഷാരികാവ് തൃക്കാര്‍ത്തിക സംഗീത പുരസ്‌ക്കാരം കാവാലം ശ്രീകുമാറിന് നല്‍കി.

## Article Content

 **കൊയിലാണ്ടി**: കൊല്ലം പിഷാരികാവ് തൃക്കാര്‍ത്തിക സംഗീത പുരസ്‌ക്കാരം കാവാലം ശ്രീകുമാറിന് നല്‍കി.

മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള കൊല്ലം പിഷാരികാവ് ക്ഷേത്രം നല്‍കി വരാറുള്ള തൃക്കാര്‍ത്തിക പുരസ്‌ക്കാരമാണ് പ്രശസ്ത സംഗീത സംവിധായകനും ചലച്ചിത്ര പിന്നണി ഗായകനുമായ കാവാലം ശ്രീ കുമാറിന് നല്‍കിയത്.

ഇരുപത്തി അയ്യായിരം രൂപയും ഫലകവുമാണ് പുരസ്‌ക്കാരം. ക്ഷേത്ര സരസ്വതി മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ വാഴയില്‍ ബാലന്‍ നായര്‍ (കൊട്ടിലകത്ത് ) പുരസ്‌ക്കാരം കൈമാറി.

ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ കീഴയില്‍ ബാലന്‍, പുനത്തില്‍ നാരായണന്‍കുട്ടി നായര്‍ , മുണ്ടയ്ക്കല്‍ ഉണ്ണികൃഷ്ണന്‍ നായര്‍ , എരോത്ത് അപ്പുക്കുട്ടി നായര്‍ ,സി. ഉണ്ണികൃഷ്ണന്‍ , ശ്രീപുത്രന്‍ തൈക്കണ്ടി,പി.പി രാധാകൃഷ്ണന്‍ ,. എം.ബാലകൃഷ്ണന്‍ നായര്‍, എക്‌സിക്യൂട്ടീവ് ഓഫിസര്‍ ജഗദിഷ് പ്രസാദ് എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് കാവാലം ശ്രീകുമാറിന്റെ നേതൃത്വത്തില്‍ സംഗീത കച്ചേരി നടന്നു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/165685/kollam-pisharikav-trikarthika-music-award-to-kavalam-sreekumar)