---
title: "മുബൈ ഭീകരാക്രമണത്തിന് 15 വയസ്സ്"
english_title: "15 years since Mumbai terror attack"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/165418/15-years-since-mumbai-terror-attack"
published_at: "2023-11-27T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656446e8200b3_kargil_1.jpg"
keywords: []
---

# മുബൈ ഭീകരാക്രമണത്തിന് 15 വയസ്സ്

> **Lead Summary:** ** കൊയിലാണ്ടി: **വീര മൃത്യു വരിച്ച ധീര യോദ്ധാക്കള്‍ക്ക് അനുസ്മരണം. മുംബൈ ഭീകരാക്രമണത്തിന് 2023 നവംബര്‍ 26 ന് 15 വയസ്സ് തികഞ്ഞു.

## Article Content

** കൊയിലാണ്ടി: **വീര മൃത്യു വരിച്ച ധീര യോദ്ധാക്കള്‍ക്ക് അനുസ്മരണം. മുംബൈ ഭീകരാക്രമണത്തിന് 2023 നവംബര്‍ 26 ന് 15 വയസ്സ് തികഞ്ഞു.

ഈ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലയിലെ സൈനിക കൂട്ടായ്മ ആയ കാലിക്കറ്റ് ഡിഫെന്‍സ് ട്രസ്റ്റ് ആന്‍ഡ് കെയര്‍ ന്റെ നേതൃത്വത്തില്‍ ഭീകരതക്ക് എതിരെ സമാധാന സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളില്‍ (താമരശ്ശേരി, കുറ്റ്യാടി, പേരാമ്പ്ര, ചെറുകുളം, കൊയിലാണ്ടി, വടകര, കോഴിക്കോട് മെഡിക്കല്‍ കോളേജ്) പുഷ്പാര്‍ച്ചനയും ദീപം തെളിയിക്കുകയും ചെയ്തു .

ഇതിന്റെ ഭാഗമായി കൊയിലാണ്ടി പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് കാലിക്കറ്റ് ഡിഫന്‍സിന്റെ കൊയിലാണ്ടിഏരിയയില്‍ ഉള്ള മെമ്പര്‍മാരും അവരുടെ കുടുംബാംഗങ്ങളും ഒത്തുചേര്‍ന്നു.

കൊയിലാണ്ടി സബ് ഇന്‍സ്‌പെക്ടര്‍ തങ്കരാജന്‍ തിരുതെളിയിച്ച് ഉദ്ഘാടനം ചെയ്തു. ഹരിനാരായണന്‍ മുചുകുന്ന്, മണികണ്ഠന്‍ മുത്താമ്പി, രാമകൃഷ്ണന്‍ ചെങ്ങോട്ടുകാവ് എന്നിവര്‍ സംസാരിച്ചു. മനോജ് പൂക്കാട് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സുഭാഷ് അരിക്കുളം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/165418/15-years-since-mumbai-terror-attack)