---
title: "കൊയിലാണ്ടിയിലെ നിര്‍ബന്ധിത ദീപാലങ്കാരം ;നഗരസഭ തീരുമാനം പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ്"
english_title: "congress koyiladi south committe press release "
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/164530/congress-koyiladi-south-committe-press-release"
published_at: "2023-11-23T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655f19e20ff4c_congress_koyilandi.jpg"
keywords: []
---

# കൊയിലാണ്ടിയിലെ നിര്‍ബന്ധിത ദീപാലങ്കാരം ;നഗരസഭ തീരുമാനം പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ്

> **Lead Summary:** **കൊയിലാണ്ടി: **മുഖ്യമന്ത്രിയുടെ നവകേരള സദസ്സുമായി ബന്ധപ്പെട്ട് കൊയിലാണ്ടി നഗരം നിര്‍ബന്ധമായും അലങ്കരിക്കണമെന്ന് വ്യാപാരികള്‍ക്ക് സര്‍ക്കുലര്‍ നല്‍കിയ നഗരസഭയുടെ നടപടി അപലപനീയമാണ് കോണ്‍ഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി.

## Article Content

**കൊയിലാണ്ടി: **മുഖ്യമന്ത്രിയുടെ നവകേരള സദസ്സുമായി ബന്ധപ്പെട്ട് കൊയിലാണ്ടി നഗരം നിര്‍ബന്ധമായും അലങ്കരിക്കണമെന്ന് വ്യാപാരികള്‍ക്ക് സര്‍ക്കുലര്‍ നല്‍കിയ നഗരസഭയുടെ നടപടി അപലപനീയമാണ് കോണ്‍ഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി.

രാജകീയ ഭരണത്തിന്റെ പ്രേതം മുഖ്യമന്ത്രിയെ വിട്ടൊഴിഞ്ഞിട്ടില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട് ഉഴലുന്ന വ്യാപാരികളെ ദ്രോഹിക്കുന്ന നടപടി കൂടിയാണ് - കോണ്‍ഗ്രസ് സൗത്ത് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് അരുണ്‍ മണല്‍ പറഞ്ഞു. ഈ ഉദ്യമത്തോട് വ്യാപാരികള്‍ സഹകരിക്കരുതെന്നും നഗരസഭ തീരുമാനത്തില്‍ നിന്നും പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/164530/congress-koyiladi-south-committe-press-release)