---
title: "ലൈസന്‍സ്ഡ് എഞ്ചിനിയേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു"
english_title: "Licensed Engineers and Supervisors Federation organized a one-day seminar"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/163694/licensed-engineers-and-supervisors-federation-organized-a-one-day-seminar"
published_at: "2023-11-20T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655b16c6a65e7_0000_ATTACH_A.jpg"
keywords: []
---

# ലൈസന്‍സ്ഡ് എഞ്ചിനിയേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു

> **Lead Summary:**  **കൊയിലാണ്ടി:** ലൈസന്‍സ്ഡ് എഞ്ചിനിയേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന്‍ കൊയിലാണ്ടിയില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. എഞ്ചിനിയര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും സംഘടനയായ ലൈസന്‍സ്ഡ് എഞ്ചിനിയേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന്റെ (ലെന്‍സ്ഫെഡ്) പതിമൂന്നാമത് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

## Article Content

 **കൊയിലാണ്ടി:** ലൈസന്‍സ്ഡ് എഞ്ചിനിയേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന്‍ കൊയിലാണ്ടിയില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. എഞ്ചിനിയര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും സംഘടനയായ ലൈസന്‍സ്ഡ് എഞ്ചിനിയേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന്റെ (ലെന്‍സ്ഫെഡ്) പതിമൂന്നാമത് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

കെട്ടിട നിര്‍മാണ ചട്ടവും ഡാറ്റ അധിഷ്ടിത തീരുമാനമെടുക്കലും എന്ന വിഷയത്തില്‍ കൊയിലാണ്ടി തക്കാര ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. ലെന്‍സ്ഫെഡ് ജില്ലാ പ്രസിഡന്റ് പി.ജെ ജൂഡ്സണ്‍ അധ്യക്ഷത വഹിച്ചു.

കെ സ്മാര്‍ട്ട് കോര്‍ ടീം അംഗം പി.കെ അബ്ദുള്‍ ബഷീര്‍ വിഷയം അവതരിപ്പിച്ചു. ലെന്‍സ്ഫെഡ് സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി സി.എച്ച്. ഹാരിസ്, ജില്ലാ സെക്രട്ടറി എന്‍. അജിത്കുമാര്‍, ജില്ലാ ട്രഷറര്‍ വി.കെ പ്രസാദ്, കൊയിലാണ്ടി ഏരിയാ പ്രസിഡന്റ് കെ.കെ ശൈലേഷ്, ഏരിയാ സെക്രട്ടറി വി.കെ. അന്‍സാര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/163694/licensed-engineers-and-supervisors-federation-organized-a-one-day-seminar)