---
title: "#Millet Food| മിലറ്റ് പ്രചാരം ക്യാമ്പസുകളിലേക്ക് ; ശ്രീ അന്ന പോഷന്‍ മാഹ് പദ്ധതിക്ക് തുടക്കമായി"
english_title: "Sree Anna Poshan Mah project at campus "
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/160905/sree-anna-poshan-mah-project-at-campus"
published_at: "2023-11-09T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654cf9051a9bc_Nss_MILLATT.jpg"
keywords: []
---

# #Millet Food| മിലറ്റ് പ്രചാരം ക്യാമ്പസുകളിലേക്ക് ; ശ്രീ അന്ന പോഷന്‍ മാഹ് പദ്ധതിക്ക് തുടക്കമായി

> **Lead Summary:** **കൊയിലാണ്ടി: **ശ്രീ അന്ന പോഷന്‍ മാഹ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഹയര്‍സെക്കന്‍ഡറി എന്‍എസ്എസ് നടത്തുന്ന ക്യാമ്പസ് മില്ലറ്റ് പരിപാടിയുടെ കീഴില്‍ മില്ലറ്റ് വിത്തിടല്‍ ജില്ലാതല ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് നിര്‍വഹിച്ചു.

## Article Content

**കൊയിലാണ്ടി: **ശ്രീ അന്ന പോഷന്‍ മാഹ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഹയര്‍സെക്കന്‍ഡറി എന്‍എസ്എസ് നടത്തുന്ന ക്യാമ്പസ് മില്ലറ്റ് പരിപാടിയുടെ കീഴില്‍ മില്ലറ്റ് വിത്തിടല്‍ ജില്ലാതല ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് നിര്‍വഹിച്ചു.

പൊയില്‍കാവ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് മില്ലറ്റ് കൃഷി ചെയ്യുന്ന കൃഷിയിടത്തിലായിരുന്നു ചടങ്ങ്. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയില്‍ അധ്യക്ഷയായി. മില്ലറ്റ് മിഷന്‍ ജില്ലാ പ്രസിഡണ്ട് വടയക്കണ്ടി നാരായണന്‍ പദ്ധതി വിശദീകരിച്ചു. എന്‍എസ്എസ് ജില്ലാ കോഡിനേറ്റര്‍ എസ് ശ്രീചിത്ത് മുഖ്യാതിഥിയായി. ക്ലസ്റ്റര്‍ കോഡിനേറ്റര്‍ കെ പി അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.

വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബിന്ദു മുതിരക്കണ്ടത്തില്‍, വാര്‍ഡ് മെമ്പര്‍ അബ്ദുല്‍ ശുക്കൂര്‍, മില്ലറ്റ് മിഷന്‍ കൊയിലാണ്ടി താലൂക്ക് വൈസ് പ്രസിഡണ്ട് ഡോ. ബിനു ശങ്കര്‍, പിടിഎ പ്രസിഡണ്ട് സിപി രാഗേഷ് തുടങ്ങിയവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്‍ കെ മനോജ് കുമാര്‍ സ്വാഗതവും എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ കെ മിഥുന്‍ നന്ദിയും പറഞ്ഞു. ജില്ല മില്ലറ്റ് മിഷനുമായി സഹകരിച്ച് ആയിരുന്നു പരിപാടി.

കൃഷിക്ക് ആവശ്യമായ വിത്തുകള്‍ മില്ലറ്റ് മിഷന്റെ അഭ്യര്‍ത്ഥനപ്രകാരം കപില ഫൗണ്ടേഷന്‍ എന്ന സംഘടന സൗജന്യമായി നല്‍കുകയായിരുന്നു.

വിളവെടുത്താല്‍ സംസ്‌കരണം ആവശ്യമില്ലാത്ത റാഗി, മണിച്ചോളം, കമ്പ് എന്നിവയാണ് കൃഷി ചെയ്യുന്നത്. കൊയിലാണ്ടി ക്ലസ്റ്ററിലെ മുഴുവന്‍ വിദ്യാലയങ്ങളിലെയും എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരും എന്‍എസ്എസ് വളണ്ടിയര്‍ പ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/160905/sree-anna-poshan-mah-project-at-campus)