---
title: "കെഎസ്എസ്പിയു പ്രവര്‍ത്തകര്‍ ചെങ്ങോട്ടുകാവില്‍ സത്യാഗ്രഹം നടത്തി"
english_title: "KSSPU activists staged satyagraha at Chengottukav"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/160591/ksspu-activists-staged-satyagraha-at-chengottukav"
published_at: "2023-11-08T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654b72e9bd6ed_attach_ksspu.JPG"
keywords: []
---

# കെഎസ്എസ്പിയു പ്രവര്‍ത്തകര്‍ ചെങ്ങോട്ടുകാവില്‍ സത്യാഗ്രഹം നടത്തി

> **Lead Summary:**  **കൊയിലാണ്ടി**: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷന്‍ യൂണിയന്‍ പന്തലായനി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചെങ്ങോട്ടുകാവില്‍ സത്യാഗ്രഹം നടത്തി. കെഎസ്എസ്പിയു സംസ്ഥാന നേതാക്കള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന സത്യാഗ്രഹത്തിന് അനുഭാവം പ്രകടിച്ചുകൊണ്ടാണ് സത്യാഗ്രഹം സംഘടിപ്പിച്ചത്.

## Article Content

 **കൊയിലാണ്ടി**: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷന്‍ യൂണിയന്‍ പന്തലായനി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചെങ്ങോട്ടുകാവില്‍ സത്യാഗ്രഹം നടത്തി. കെഎസ്എസ്പിയു സംസ്ഥാന നേതാക്കള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന സത്യാഗ്രഹത്തിന് അനുഭാവം പ്രകടിച്ചുകൊണ്ടാണ് സത്യാഗ്രഹം സംഘടിപ്പിച്ചത്.

സംസ്ഥാനത്തെ മുഴുവന്‍ ബ്ലോക്ക് കമ്മിറ്റികളുടെയും ആഭിമുഖ്യത്തില്‍ ഇന്ന് സത്യഗ്രസമരങ്ങള്‍ നടന്നു. കേരളത്തിലെ പെന്‍ഷന്‍ സമൂഹത്തിന്റെ അടിയന്തരാവശ്യങ്ങള്‍ ആയ പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശിക ഒറ്റത്തവണയായി ഉടന്‍ അനുവദിക്കുക. കുടിശ്ശിക ആയ ക്ഷാമ ശ്വാസം ഗടുക്കള്‍ ഉടന്‍ അനുവദിക്കുക പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക 2024 ജൂലൈയില്‍ പ്രാബല്യത്തില്‍ വന്ന പന്ത്രണ്ടാം പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക മെഡിസെപ്പ് അപാകതകള്‍ പരിഹരിക്കുക മെഡിക്കല്‍ അലവന്‍സ് വര്‍ദ്ധിപ്പിക്കുക ഗ്രീഷന്‍ പെന്‍ഷന്‍കാര്‍ക്ക് മറ്റു പെന്‍ഷന്‍കാര്‍ക്ക് ഉള്ള എല്ലാ എല്ലാ ആനുകൂല്യങ്ങളും അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്.

പന്തലായനി ബ്ലോക്ക് കമ്മിറ്റി നടത്തിയ സത്യാഗ്രഹം സമരം ബ്ലോക്ക് പ്രസിഡണ്ട് എന്‍.എന്‍.കെ മാരാര്‍ ഉദ്ഘാടനം ചെയ്തു. വി.പി ഭാസ്‌കരന്‍, പി കെ ബാലകൃഷ്ണന്‍ കിടാവ്, പി.എം ശാന്തമ്മ, കെ.കെ കൃഷ്ണന്‍, പി. ബാലഗോപാലന്‍, ചേനോത്ത് ഭാസ്‌കരന്‍, ഒ. രാഘവന്‍, ഹരിദാസ്, പി. വേണു, യു.കെ രാഘവന്‍, ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/160591/ksspu-activists-staged-satyagraha-at-chengottukav)