---
title: "മേലടി ഉപജില്ല കലോത്സവം മീഡിയ റൂം ഉദ്ഘാടനം ചെയ്തു"
english_title: "Meladi subdistrict Kalotsavam Media Room inaugurated"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/160585/meladi-subdistrict-kalotsavam-media-room-inaugurated"
published_at: "2023-11-08T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654b72865e8d1_KALOLSA.jpg"
keywords: []
---

# മേലടി ഉപജില്ല കലോത്സവം മീഡിയ റൂം ഉദ്ഘാടനം ചെയ്തു

> **Lead Summary:** ** നന്തി ബസാര്‍:** നവംബര്‍ 14, 15, 16, 17 തിയതികളില്‍ വന്‍മുഖം ഗവ. ഹൈസ്‌കൂളില്‍ വെച്ച് നടക്കുന്ന മേലടി ഉപജില്ല കലോത്സവത്തിന്റെ ഭാഗമായി മീഡിയ റൂം ഉദ്ഘാടനം ചെയ്തു. പയ്യോളി പ്രസ് ക്ലബ്ബ് പ്രസിഡന്റ് സി.എം. മനോജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വന്‍മുഖം ഗവ. ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക സുചിത്ര അധ്യക്ഷത വഹിച്ചു.

## Article Content

** നന്തി ബസാര്‍:** നവംബര്‍ 14, 15, 16, 17 തിയതികളില്‍ വന്‍മുഖം ഗവ. ഹൈസ്‌കൂളില്‍ വെച്ച് നടക്കുന്ന മേലടി ഉപജില്ല കലോത്സവത്തിന്റെ ഭാഗമായി മീഡിയ റൂം ഉദ്ഘാടനം ചെയ്തു. പയ്യോളി പ്രസ് ക്ലബ്ബ് പ്രസിഡന്റ് സി.എം. മനോജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വന്‍മുഖം ഗവ. ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക സുചിത്ര അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ മേലടി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ജാഫര്‍ എന്‍.എം മുഖ്യാതിഥിയായി. ചടങ്ങില്‍ കെ. സജീവന്‍, പ്രദീപന്‍, എ.ടി വിനീഷ്, സി.എ റഹ്‌മാന്‍, യാക്കൂബ് രചന, റഷീദ് കൊളറാട്ടില്‍, സുജ തുടങ്ങിയവര്‍ സംസാരിച്ചു. പിടിഎ പ്രസിഡന്റ് നൗഫല്‍ നന്തി സ്വാഗതം പറഞ്ഞ ചടങ്ങിന് പബ്ലിസിറ്റി കണ്‍വീനര്‍ എസ്.ബി. സുഭാഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/160585/meladi-subdistrict-kalotsavam-media-room-inaugurated)