---
title: "തുലാമാസ വാവുബലിക്ക് എത്തുന്നവര്‍ക്ക് എല്ലാ സൗകര്യവുമൊരുക്കി ഉരുപുണ്യകാവ് ക്ഷേത്ര അധികൃതര്‍"
english_title: "The Urupunyakav temple authorities have prepared all the arrangements for those coming to Tulamasa Vavubali "
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/160582/the-urupunyakav-temple-authorities-have-prepared-all-the-arrangements-for-those-coming-to-tulamasa-vavubali"
published_at: "2023-11-08T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654b6832b8a93_attach_tharpanam.JPG"
keywords: []
---

# തുലാമാസ വാവുബലിക്ക് എത്തുന്നവര്‍ക്ക് എല്ലാ സൗകര്യവുമൊരുക്കി ഉരുപുണ്യകാവ് ക്ഷേത്ര അധികൃതര്‍

> **Lead Summary:** ** മൂടാടി :** മലബാറിലെ പ്രമുഖ പിതൃ തര്‍പ്പണ കേ്രന്ദമായ ഉരുപുണ്യകാവ് ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ തുലാം മാസവാവുബലി നവംബര്‍ 13 തിങ്കളാഴ്ച്ച കാലത്ത് നാല് മണിമുതല്‍ നടക്കും. വിപുലീകരിച്ച ക്ഷേത്ര ബലിത്തറയിലാണ് ബലി കര്‍മ്മം. ബലി ദ്രവ്യങ്ങള്‍ ക്ഷേത്ര വഴിപാട് കൗണ്ടറില്‍ രശീതി വഴി വാങ്ങാം. പിതൃമോക്ഷത്തിനായി തിലഹോമം, സായൂജ്യപൂജ, പിതൃപൂജ, നെയ്യ് വിളക്ക്, കഠിന പായസം, അന്നദാനം എന്നിവ നടത്താം. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് പ്രഭാത ഭക്ഷണം ഉണ്ടായിരിക്കുന്നാണെന്ന് എക്‌സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു.

## Article Content

** മൂടാടി :** മലബാറിലെ പ്രമുഖ പിതൃ തര്‍പ്പണ കേ്രന്ദമായ ഉരുപുണ്യകാവ് ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ തുലാം മാസവാവുബലി നവംബര്‍ 13 തിങ്കളാഴ്ച്ച കാലത്ത് നാല് മണിമുതല്‍ നടക്കും. വിപുലീകരിച്ച ക്ഷേത്ര ബലിത്തറയിലാണ് ബലി കര്‍മ്മം. ബലി ദ്രവ്യങ്ങള്‍ ക്ഷേത്ര വഴിപാട് കൗണ്ടറില്‍ രശീതി വഴി വാങ്ങാം. പിതൃമോക്ഷത്തിനായി തിലഹോമം, സായൂജ്യപൂജ, പിതൃപൂജ, നെയ്യ് വിളക്ക്, കഠിന പായസം, അന്നദാനം എന്നിവ നടത്താം. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് പ്രഭാത ഭക്ഷണം ഉണ്ടായിരിക്കുന്നാണെന്ന് എക്‌സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/160582/the-urupunyakav-temple-authorities-have-prepared-all-the-arrangements-for-those-coming-to-tulamasa-vavubali)