---
title: "വാദ്യാചാര്യന്‍ തൃക്കുറ്റിശ്ശേരി ശിവശങ്കരമാരാരുടെ ഷഷ്ട്യബ്ദപൂര്‍ത്തി സാദര സംഗമം"
english_title: "Vadyacharya Trikutissery Sivasankaramar's 60th birthday reunion"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/160011/vadyacharya-trikutissery-sivasankaramars-60th-birthday-reunion"
published_at: "2023-11-06T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6548ca509d10d_attach_sivasankara.JPG"
keywords: []
---

# വാദ്യാചാര്യന്‍ തൃക്കുറ്റിശ്ശേരി ശിവശങ്കരമാരാരുടെ ഷഷ്ട്യബ്ദപൂര്‍ത്തി സാദര സംഗമം

> **Lead Summary:** ** കൊയിലാണ്ടി:** വാദ്യാചാര്യന്‍ തൃക്കുറ്റിശ്ശേരി ശിവശങ്കരമാരാരുടെ ഷഷ്ട്യബ്ദപൂര്‍ത്തി സാദര സംഗമം സംഘടിപ്പിച്ചു. കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്ര സന്നിധിയില്‍ നടന്ന ചടങ്ങ് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എം ആര്‍ മുരളി ഉദ്ഘാടനം ചെയ്തു. കൊട്ടിന്റെ ശങ്കരവീഥികള്‍ ശിവശങ്കരമാരാരുടെ വാദ്യജീവിതത്തിലൂടെ കാഞ്ഞിലശ്ശേരി വിനേദ് മാരാര്‍ സദസ്സിന് പരിചയപ്പെടുത്തി.

## Article Content

** കൊയിലാണ്ടി:** വാദ്യാചാര്യന്‍ തൃക്കുറ്റിശ്ശേരി ശിവശങ്കരമാരാരുടെ ഷഷ്ട്യബ്ദപൂര്‍ത്തി സാദര സംഗമം സംഘടിപ്പിച്ചു. കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്ര സന്നിധിയില്‍ നടന്ന ചടങ്ങ് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എം ആര്‍ മുരളി ഉദ്ഘാടനം ചെയ്തു. കൊട്ടിന്റെ ശങ്കരവീഥികള്‍ ശിവശങ്കരമാരാരുടെ വാദ്യജീവിതത്തിലൂടെ കാഞ്ഞിലശ്ശേരി വിനേദ് മാരാര്‍ സദസ്സിന് പരിചയപ്പെടുത്തി.

കേരള സംഗീത നാടക അക്കാഡമി ചെയര്‍മാന്‍ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ആദര മുദ്ര സമര്‍പ്പണം നടത്തി, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് പൊന്നാട അണിയിച്ച് ആദരിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ ആദരപത്ര സമര്‍പ്പണം നടത്തി, മായാഗോവിന്ദ് ഉപഹാര സമര്‍പ്പണം നടത്തി.

സാമുതിരി രാജയുടെ പേഴ്‌സണല്‍ സെക്രട്ടറി ടി.ആര്‍ രാമവര്‍മ്മ, ചേമഞ്ചേരി ഗ്രാമപഞ്ചായത്തംഗം സജിത ഷെറി, ഗോവിന്ദ വര്‍മ്മ രാജ, കാഞ്ഞിലശ്ശേരി ദേവസ്വം എക്‌സി ഓഫീസര്‍ ഡോ. വി.ടി നമ്പൂതിരി, പോരൂര്‍ ഹരിദാസ് മാരാര്‍, തൃപ്രങ്ങോട്ട് പരമേശ്വരമാരാര്‍, കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി ഉണ്ണി, ശ്രീലക്ഷ്മി, ബോധി ഗ്രന്ഥാലയം പ്രസിഡണ്ട് ഡോ: എന്‍.വി സദാനന്ദന്‍, രഞ്ജിത്ത് കുനിയില്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/160011/vadyacharya-trikutissery-sivasankaramars-60th-birthday-reunion)