---
title: "കൊയിലാണ്ടി വിഎച്ച്എസിയില്‍ എന്‍എസ്എസ് വിദ്യാര്‍ത്ഥികളുടെ നാടകാവതരണം"
english_title: "Drama performance by NSS students at Koyilandy VHSC"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/159235/drama-performance-by-nss-students-at-koyilandy-vhsc"
published_at: "2023-11-03T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6544e70388262_attach_drama.JPG"
keywords: []
---

# കൊയിലാണ്ടി വിഎച്ച്എസിയില്‍ എന്‍എസ്എസ് വിദ്യാര്‍ത്ഥികളുടെ നാടകാവതരണം

> **Lead Summary:** ** കൊയിലാണ്ടി:** നാഷണല്‍ സര്‍വീസ് സ്‌കീം, വിഎച്ച്എസ്‌സി വിഭാഗം, പൊതുവിദ്യാഭ്യാസ വകുപ്പ്, എന്‍എസ്എസ് വിദ്യാര്‍ത്ഥികളുടെ പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊയിലാണ്ടി വിഎച്ച്എസിയില്‍ നാടകം അവതരിപ്പിച്ചു. 'ജലം ജീവിതം' എന്ന നാടകമാണ് അരങ്ങേറിയത്. ജലവിഭവ സംരക്ഷണം, ഖരമാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ പ്രസക്തി വിളിച്ചോതുന്നതായിരുന്നു വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നാടകം. ബാലുശ്ശേരി ജിവിഎച്ച്എസിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികളാണ് നാടകാവതരണം നടത്തിയത്. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ എ. ലളിത ഉദ്ഘാടനം ചെയ്തു. ജയരാജ് പണിക്കര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ബിജേഷ് ഉപ്പാലക്കല്‍, പി. സുധീര്‍ കുമാര്‍, ബാലുശ്ശേരി എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ലിജിന, അഖിന തുടങ്ങിയവര്‍ സംസാരിച്ചു.

## Article Content

** കൊയിലാണ്ടി:** നാഷണല്‍ സര്‍വീസ് സ്‌കീം, വിഎച്ച്എസ്‌സി വിഭാഗം, പൊതുവിദ്യാഭ്യാസ വകുപ്പ്, എന്‍എസ്എസ് വിദ്യാര്‍ത്ഥികളുടെ പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊയിലാണ്ടി വിഎച്ച്എസിയില്‍ നാടകം അവതരിപ്പിച്ചു. 'ജലം ജീവിതം' എന്ന നാടകമാണ് അരങ്ങേറിയത്. ജലവിഭവ സംരക്ഷണം, ഖരമാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ പ്രസക്തി വിളിച്ചോതുന്നതായിരുന്നു വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നാടകം. ബാലുശ്ശേരി ജിവിഎച്ച്എസിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികളാണ് നാടകാവതരണം നടത്തിയത്. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ എ. ലളിത ഉദ്ഘാടനം ചെയ്തു. ജയരാജ് പണിക്കര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ബിജേഷ് ഉപ്പാലക്കല്‍, പി. സുധീര്‍ കുമാര്‍, ബാലുശ്ശേരി എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ലിജിന, അഖിന തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/159235/drama-performance-by-nss-students-at-koyilandy-vhsc)