---
title: "കോണ്‍ഗ്രസ് നേതാവ് ശിവദാസന്‍ മല്ലികാസിന്റെ രണ്ടാം ഓര്‍മ്മ ദിനം ആചരിച്ചു"
english_title: "Congress leader in koyilandy Shivdasan Mallikas' observed second memorial day"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/159214/congress-leader-in-koyilandy-shivdasan-mallikas-observed-second-memorial-day"
published_at: "2023-11-03T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6544d256cdf62_attach_mallikas.jpg"
keywords: []
---

# കോണ്‍ഗ്രസ് നേതാവ് ശിവദാസന്‍ മല്ലികാസിന്റെ രണ്ടാം ഓര്‍മ്മ ദിനം ആചരിച്ചു

> **Lead Summary:** ** കൊയിലാണ്ടി : **കൊയിലാണ്ടിയിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലയില്‍ സജീവമായിരുന്ന കോണ്‍ഗ്രസ് നേതാവ് ശിവദാസന്‍ മല്ലികാസിന്റെ രണ്ടാം ഓര്‍മ്മ ദിനം ആചരിച്ചു. വാര്‍ഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച കാലത്ത് അദ്ദേഹത്തിന്റെ കൊയിലാണ്ടിയിലെ വീട്ടില്‍ നടത്തിയ അനുശോചന പരിപാടിയില്‍ അദ്ദേഹത്തിന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും അനുശോചന യോഗവും നടത്തി.

## Article Content

** കൊയിലാണ്ടി : **കൊയിലാണ്ടിയിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലയില്‍ സജീവമായിരുന്ന കോണ്‍ഗ്രസ് നേതാവ് ശിവദാസന്‍ മല്ലികാസിന്റെ രണ്ടാം ഓര്‍മ്മ ദിനം ആചരിച്ചു. വാര്‍ഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച കാലത്ത് അദ്ദേഹത്തിന്റെ കൊയിലാണ്ടിയിലെ വീട്ടില്‍ നടത്തിയ അനുശോചന പരിപാടിയില്‍ അദ്ദേഹത്തിന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും അനുശോചന യോഗവും നടത്തി.

ഡിസിസ ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട്, ലയണ്‍സ് ക്ലബ്ബ് ഭാരവാഹി, പ്രഭാത് റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡണ്ട് എന്നീ നിലകളില്‍ അദ്ദേഹം നടത്തിയ സേവനങ്ങള്‍ സ്തുത്യര്‍ഹമായിരുന്നു എന്ന് നിജേഷ് അരവിന്ദ് പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് അരുണ്‍ മണമല്‍ അധ്യക്ഷത വഹിച്ചു.

കെപിസിസി അംഗം പി. രത്‌നവല്ലി, ഡിസിസി സെക്രട്ടറി രാജേഷ് കീഴരിയൂര്‍, ബ്ലോക്ക് േകാണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് മുരളി തോറോത്ത്, മണ്ഡലം പ്രസിഡന്റ് അരുണ്‍ മണമല്‍, രജീഷ് വെങ്ങളത്ത് കണ്ടി, എം.എം ശ്രീധരന്‍, പി. വി വേണുഗോപാല്‍, കെ. പി വിനോദ് കുമാര്‍, അഡ്വ. സതീഷ് കുമാര്‍, വി.കെ ശോഭന, രാമന്‍ ചെറുവക്കാട്ട്, സി.കെ ഗിരീശന്‍, അഞ്ജുഷ, സി.കെ പ്രദീപന്‍, നടേരി ഭാസ്‌കരന്‍, ജിഷ പുതിയേടത്ത്, സജീവന്‍, പ്രേമ തുടങ്ങിയവര്‍ പ്രസംഗിച്ചു. അഞ്ജു ജയന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് സി.കെ. സോമന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/159214/congress-leader-in-koyilandy-shivdasan-mallikas-observed-second-memorial-day)