---
title: "ചുവട് വനിതാ ലീഗ് സംഗമം സംഘടിപ്പിച്ചു"
english_title: "Chuvad Vanita League organized a meeting"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/159203/chuvad-vanita-league-organized-a-meeting"
published_at: "2023-11-03T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6544c7175aadf_CHUVADU.JPG"
keywords: []
---

# ചുവട് വനിതാ ലീഗ് സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **നന്തിബസാര്‍ **: മൂടാടി പഞ്ചായത്ത് പതിനെട്ടാം വാര്‍ഡ് ചുവട് വനിതാ ലീഗ് സംഗമം സംഘടിപ്പിച്ചു. ഹസ്‌നാസില്‍ ചേര്‍ന്ന സംഗമം വനിതാ ലീഗ് പ്രസിഡണ്ട് ടി.പി. ഫൗസിയ ഉദ്ഘാടനം ചെയ്തു. ഷര്‍ബിന റഫീഖ് അധ്യക്ഷയായി. മൂടാടി പഞ്ചായത്ത് മുസ്ലീം ലീഗ് അധ്യക്ഷന്‍ സി.കെ. അബുബക്കര്‍ പതാക ഉയര്‍ത്തി. പരിപാടിയില്‍ ഹരിത സംസ്ഥാന സെക്രട്ടറി അഫ്ശിലാ ഷഫീഖ് മുഖ്യപ്രഭാഷണംനടത്തി. സജ്ന പിരിശത്തില്‍ ചുവട് വിശദീകരണം നടത്തി.

## Article Content

**നന്തിബസാര്‍ **: മൂടാടി പഞ്ചായത്ത് പതിനെട്ടാം വാര്‍ഡ് ചുവട് വനിതാ ലീഗ് സംഗമം സംഘടിപ്പിച്ചു. ഹസ്‌നാസില്‍ ചേര്‍ന്ന സംഗമം വനിതാ ലീഗ് പ്രസിഡണ്ട് ടി.പി. ഫൗസിയ ഉദ്ഘാടനം ചെയ്തു. ഷര്‍ബിന റഫീഖ് അധ്യക്ഷയായി. മൂടാടി പഞ്ചായത്ത് മുസ്ലീം ലീഗ് അധ്യക്ഷന്‍ സി.കെ. അബുബക്കര്‍ പതാക ഉയര്‍ത്തി. പരിപാടിയില്‍ ഹരിത സംസ്ഥാന സെക്രട്ടറി അഫ്ശിലാ ഷഫീഖ് മുഖ്യപ്രഭാഷണംനടത്തി. സജ്ന പിരിശത്തില്‍ ചുവട് വിശദീകരണം നടത്തി.

ജില്ലാ സെക്രട്ടറി പി. റഷീദ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുഹറാ ഖാദര്‍, പി.കെ. സുനിത, സീനത്ത് കാരുണ്യ, സാജിത ഗഫൂര്‍, റഷീദ സമദ്, എ.വി. ഉസ്ന കോവുമ്മല്‍, ജംഷിദ മുചുകുന്ന്, മുഹമ്മദാലി മുതുകുനി, കെ. അഹമ്മദ്ഫൈസി, മര്‍ഹബ കുഞ്ഞബ്ദുള്ള, തയ്യില്‍ നൗഷാദ്, ഗഫൂര്‍ ഹസ്‌നാസ്, തയ്യില്‍ സിറാജ്, ഹനീഫ നിലയെടുത്ത്, യു.വി. നൗഫല്‍ സംസാരിച്ചു

. വി.കെ. സക്കീന സ്വാഗതം പറഞ്ഞു. മുഹമ്മദ് ഫൈസാന്‍ ഖിറാഅത്ത് നടത്തി. നൂറ്റിഅമ്പതോളം വനിത പ്രവര്‍ത്തകര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/159203/chuvad-vanita-league-organized-a-meeting)