---
title: "കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ കൊയിലാണ്ടി യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും തിരഞ്ഞെടുപ്പും നടത്തി"
english_title: "Kerala Hotel and Restaurant Association Koyilandy Unit Office Inauguration, General Meeting and Elections"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/159166/kerala-hotel-and-restaurant-association-koyilandy-unit-office-inauguration-general-meeting-and-elections"
published_at: "2023-11-03T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ കൊയിലാണ്ടി യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും തിരഞ്ഞെടുപ്പും നടത്തി

> **Lead Summary:** ** കൊയിലാണ്ടി : **കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ (കെഎച്ചആര്‍എ) കൊയിലാണ്ടി യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും തിരഞ്ഞെടുപ്പും നടന്നു. സമ്മേളനത്തോടനുബന്ധിച്ച് കൊയിലാണ്ടി ടൗണില്‍ കെഎച്ചആര്‍എയുടെ സംസ്ഥാന, ജില്ലാ നേതാക്കളുടെയും, യൂണിറ്റ് അംഗങ്ങളും പങ്കെടുത്ത പ്രകടനവും നടന്നു. ഓഫീസില്‍ കേക്ക് മുറിച്ചാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. കെഎച്ചആര്‍എ കൊയിലാണ്ടി യൂണിറ്റ് ഓഫീസ് ഉദ്ഘാടനം കെഎച്ചആര്‍എ സംസ്ഥാന വൈസ് പ്രസിഡണ്ട് എന്‍. സുഗുണന്‍ നിര്‍വ്വഹിച്ചു.

## Article Content

** കൊയിലാണ്ടി : **കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ (കെഎച്ചആര്‍എ) കൊയിലാണ്ടി യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും തിരഞ്ഞെടുപ്പും നടന്നു. സമ്മേളനത്തോടനുബന്ധിച്ച് കൊയിലാണ്ടി ടൗണില്‍ കെഎച്ചആര്‍എയുടെ സംസ്ഥാന, ജില്ലാ നേതാക്കളുടെയും, യൂണിറ്റ് അംഗങ്ങളും പങ്കെടുത്ത പ്രകടനവും നടന്നു. ഓഫീസില്‍ കേക്ക് മുറിച്ചാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. കെഎച്ചആര്‍എ കൊയിലാണ്ടി യൂണിറ്റ് ഓഫീസ് ഉദ്ഘാടനം കെഎച്ചആര്‍എ സംസ്ഥാന വൈസ് പ്രസിഡണ്ട് എന്‍. സുഗുണന്‍ നിര്‍വ്വഹിച്ചു.

കൊയിലാണ്ടി നഗരസഭ കൗണ്‍സിലര്‍മാരായ മനോജ് പയറ്റുവളപ്പില്‍, വി.പി ഇബ്രാഹിം കുട്ടി, കെഎച്ചആര്‍എ ജില്ലാ പ്രസിഡണ്ട് രൂപേഷ് ആര്യഭവന്‍, കെഎംഎ പ്രസിഡണ്ട് കെ.കെ. നിയാസ്, വ്യാപരി വ്യവസായി ഏകോപന സമിതി ഭാരവാഹി റിയാസ്, കെഎച്ചആര്‍എ സംസ്ഥാന സെക്രട്ടറി സില്‍ഹാദ്, ജില്ലാ ട്രഷറര്‍ ബഷീര്‍, വര്‍ക്കിംങ്ങ് പ്രസിഡണ്ട് ഹുമയൂണ്‍ കബീര്‍, കൊയിലാണ്ടി യൂണിറ്റ് പ്രസിഡണ്ട് ഗണേഷന്‍, യൂണിറ്റ് സെക്രട്ടറി സാദിഖ് സഹാറ തുടങ്ങിയ കെഎച്ചആര്‍എ ഭാരവാഹികളും പ്രവര്‍ത്തകരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

തുടര്‍ന്ന് കൊയിലാണ്ടി രംഭ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കൊയിലാണ്ടി സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ വിജി വില്‍സണ്‍, കൊയിലാണ്ടി നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റിഷാദ്, കൊയിലാണ്ടി അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ അമ്യത തുടങ്ങിയവര്‍ ഹോട്ടല്‍, റസ്റ്റോറന്റ്, ബേക്കറി, കൂള്‍ബാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി. സ്‌നേഹാദരം ജില്ലാ പ്രസിഡണ്ട് രൂപേഷ്, ജില്ലാ സെക്രട്ടറി സന്തോഷ് കുമാര്‍, ജില്ലാ ട്രഷറര്‍ ബഷീര്‍ എന്നിവര്‍ കൈമാറി.

തുടര്‍ന്ന് കൊയിലാണ്ടി യൂണിറ്റ് ജനറല്‍ ബോഡിയും തിരഞ്ഞെടുപ്പും നടന്നു. ജനറല്‍ ബോഡിയില്‍ പഴയകാല കച്ചവടക്കാരായ കുഞ്ഞിരാമന്‍ രംഭ, ആലിക്കുട്ടി സംഗമം, ഹംസ ബോംബേ ടീസ്റ്റാള്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് സുഗുണന്‍ , സംസ്ഥാന സെക്രട്ടറി സിന്‍ഹാദ് എന്നിവരെ ആദരിച്ചു. കെഎച്ചആര്‍എ അംഗങ്ങളുടെ മക്കളില്‍ നിന്ന് ഉന്നത വിജയം നേടിയ ഫാത്തിമ നഫ്ലയ്ക്കുള്ള ഉപഹാരം സംസ്ഥാന വൈസ് പ്രസിഡണ്ട് എന്‍. സുഗുണന്‍ നല്‍കി അനുമോദിച്ചു.

യൂണിറ്റ് ജനറല്‍ ബോഡി യോഗത്തില്‍ യൂണിറ്റ് പ്രസിഡണ്ട് ഗണേഷന്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി സാദിഖ് വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ ശിര്‍ഷാദ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് രൂപേഷ് യൂണിറ്റ് ജനറല്‍ ബോഡിയോഗം ഉദ്ഘാടനം ചെയ്തു. സംഘടനാ റിപ്പോര്‍ട്ട് ജില്ലാ സെക്രട്ടറി സന്തോഷ് കുമാര്‍ അവതരിച്ചു. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗങ്ങളായ പ്രജിഷ്, മിനി കൃഷ്ണ, ശക്തിധരന്‍, ജില്ലാ ഭാരവാഹികളായ, ബഷീര്‍ ചിക്കീസ്, ഹുമയൂണ്‍ കബീര്‍, റാഫി കണ്ടത്തില്‍, സലാം പേരാമ്പ്ര, മനോജ്, പവിത്രന്‍ കുറ്റ്യാടി തുടങ്ങിയവര്‍ സംസാരിച്ചു.

രാരിസണ്‍ രക്ഷാധികാരിയായി ഗണേഷന്‍ ഐശ്വര്യ പ്രസിഡണ്ടും ടി.വി സാദിഖ് സഹാറ സെക്രട്ടറിയും ശിര്‍ഷാദ് ശാന്ത ഹോട്ടല്‍ ട്രഷററും മുഹമ്മദലി വര്‍ക്കിങ്ങ് പ്രസിഡണ്ടുമായും പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/159166/kerala-hotel-and-restaurant-association-koyilandy-unit-office-inauguration-general-meeting-and-elections)