---
title: "സ്‌ക്കൂളിന് ഇന്‍സുലേറ്റര്‍ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവര്‍ത്തകര്‍ "
english_title: "gvhhs koyilandy Insulator vyapari vyavasayi ekopana samithi Committee Workers in koyolandy"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/158910/gvhhs-koyilandy-insulator-vyapari-vyavasayi-ekopana-samithi-committee-workers-in-koyolandy"
published_at: "2023-11-02T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65437a8411ed4_0000_GVHSS.jpg"
keywords: []
---

# സ്‌ക്കൂളിന് ഇന്‍സുലേറ്റര്‍ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവര്‍ത്തകര്‍ 

> **Lead Summary:** ** കൊയിലാണ്ടി: **കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് ആയിരത്തോളം വിദ്യാര്‍ത്ഥിനികള്‍ പഠിക്കുന്ന കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിന്് ഇന്‍സുലേറ്റര്‍ സമര്‍പ്പിച്ചു.

## Article Content

** കൊയിലാണ്ടി: **കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് ആയിരത്തോളം വിദ്യാര്‍ത്ഥിനികള്‍ പഠിക്കുന്ന കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിന്് ഇന്‍സുലേറ്റര്‍ സമര്‍പ്പിച്ചു.

യൂണിറ്റ് പ്രസിഡണ്ട് കെ എം രാജീവന്‍ ഇന്‍സുലേറ്റര്‍ സമര്‍പ്പണം നടത്തി. ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എന്‍.കെ പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു.

എന്‍ വിജയന്‍, ടി. അജിതകുമാരി, പിടിഎ പ്രസിഡണ്ട് സുധീശന്‍, പ്രസ്സ് സെക്രട്ടറി സജീവന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് മണിയോത്ത് മൂസ്സ, സീനിയര്‍ വൈസ് പ്രസിഡണ്ട് റിയാസ് അബൂബക്കര്‍, യൂണിറ്റ് സെക്രട്ടറി കെ.കെ. ഫാറൂഖ്, ട്രഷറര്‍ ടി.പി. ഷഹീര്‍, സൗമിനി മോഹന്‍ദാസ്, ശിബാ ശിവാനന്ദന്‍, ജലീല്‍ മുസ്സ, സി.വി. മുജീബ്, ഉഷ മനോജ്, റോസ് ബെന്നറ്റ്, സുധ മാധവന്‍ എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/158910/gvhhs-koyilandy-insulator-vyapari-vyavasayi-ekopana-samithi-committee-workers-in-koyolandy)