---
title: "കേളപ്പജി പകരം വെയ്ക്കാന്‍ ആളില്ലാത്ത ജന നായകന്‍ "
english_title: "There is no one to replace Kelapaji as a Jana hero"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/151799/there-is-no-one-to-replace-kelapaji-as-a-jana-hero"
published_at: "2023-10-07T17:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65214fffe4cab_KELAPPAJI.jpg"
keywords: []
---

# കേളപ്പജി പകരം വെയ്ക്കാന്‍ ആളില്ലാത്ത ജന നായകന്‍ 

> **Lead Summary:** **കൊയിലാണ്ടി : **കേളപ്പജിയുടെ 52-ാം മത് ചരമദിനം കേരള പട്ടിക വിഭാഗ സമാജം കൊയിലാണ്ടി നഗരസഭാ കമ്മറ്റി ആചരിച്ചു. കേരളത്തിലെ നവോത്ഥാന നായകരില്‍ പകരം വെക്കാന്‍ ആളില്ലാത്ത ആളായിരുന്നു കേളപ്പജി എന്ന് കൊയിലാണ്ടിയില്‍ കേരള പട്ടിക വിഭാഗ സമാജം സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എം.എം. ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. പി.എം. വിജയന്‍ കാവും വട്ടം അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജില്ല പ്രസിഡന്റ്റ് എ.കെ. ബാബു, ജില്ല സെക്രട്ടറി ടി.വി പവിത്രന്‍, പി.എം.ബി. നടേരി, മഹിള സമാജം ജില്ല പ്രസിഡന്റ് കെ.സരോജിനി, എം.ടി. വിശ്വന്‍ വിയ്യൂര്‍, ഇന്ദിര വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

## Article Content

**കൊയിലാണ്ടി : **കേളപ്പജിയുടെ 52-ാം മത് ചരമദിനം കേരള പട്ടിക വിഭാഗ സമാജം കൊയിലാണ്ടി നഗരസഭാ കമ്മറ്റി ആചരിച്ചു. കേരളത്തിലെ നവോത്ഥാന നായകരില്‍ പകരം വെക്കാന്‍ ആളില്ലാത്ത ആളായിരുന്നു കേളപ്പജി എന്ന് കൊയിലാണ്ടിയില്‍ കേരള പട്ടിക വിഭാഗ സമാജം സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എം.എം. ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. പി.എം. വിജയന്‍ കാവും വട്ടം അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജില്ല പ്രസിഡന്റ്റ് എ.കെ. ബാബു, ജില്ല സെക്രട്ടറി ടി.വി പവിത്രന്‍, പി.എം.ബി. നടേരി, മഹിള സമാജം ജില്ല പ്രസിഡന്റ് കെ.സരോജിനി, എം.ടി. വിശ്വന്‍ വിയ്യൂര്‍, ഇന്ദിര വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/151799/there-is-no-one-to-replace-kelapaji-as-a-jana-hero)