---
title: "സൈക്യാട്രി ഹോം കെയര്‍ വളണ്ടിയര്‍ പരിശീലനം "
english_title: "Psychiatry Home Care Volunteer Training v carev chemanchery"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/151787/psychiatry-home-care-volunteer-training-v-carev-chemanchery"
published_at: "2023-10-07T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65214c98c2c70_PSHYCOLOGY.jpg"
keywords: []
---

# സൈക്യാട്രി ഹോം കെയര്‍ വളണ്ടിയര്‍ പരിശീലനം 

> **Lead Summary:** **കാപ്പാട്:** വീ കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി ചേമഞ്ചേരി സൈക്യാട്രി ഹോം കെയര്‍ വളണ്ടിയര്‍ പരിശീലനം സംഘടിപ്പിച്ചു. കോഴിക്കോട് പൂക്കോയ തങ്ങള്‍ ഹോസ്പിറ്റല്‍സും ഇഖ്‌റ ഹോസ്പിറ്റല്‍ മെന്റല്‍ ഹെല്‍ത്ത് കെയര്‍ പ്രൊജക്ടുമായി സഹകരിച്ചാണ് പരിശീലനം സംഘടിപ്പിച്ചത്.

## Article Content

**കാപ്പാട്:** വീ കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി ചേമഞ്ചേരി സൈക്യാട്രി ഹോം കെയര്‍ വളണ്ടിയര്‍ പരിശീലനം സംഘടിപ്പിച്ചു. കോഴിക്കോട് പൂക്കോയ തങ്ങള്‍ ഹോസ്പിറ്റല്‍സും ഇഖ്‌റ ഹോസ്പിറ്റല്‍ മെന്റല്‍ ഹെല്‍ത്ത് കെയര്‍ പ്രൊജക്ടുമായി സഹകരിച്ചാണ് പരിശീലനം സംഘടിപ്പിച്ചത്.

പ്രത്യേക പരിശീലനം ലഭിച്ച വീ കെയര്‍ പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ക്കായാണ് സൈക്യാട്രി പരിശീലനം സംഘടിപ്പിച്ചത്. രണ്ടാഴ്ച കൊണ്ട് വീടുകളില്‍ എത്തി സര്‍വ്വേ പൂര്‍ത്തിയാക്കും. ഒക്ടോബര്‍ അവസാനവാരം വീ കെയര്‍ സൈക്യാട്രി ഹോം കെയര്‍ യൂണിറ്റും സൈക്യാട്രി ഒപി യും സൈക്യാട്രി കൗണ്‍സിലിങ്ങും ആരംഭിക്കും. നിലവില്‍ പാലിയേറ്റീവ് ഹോം കെയര്‍ പദ്ധതി നടന്നു വരുന്നുണ്ട്. ഹോംകെയര്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പരിശീലനം.

കണ്ണന്‍ കടവ് ക്രസെന്റ് കെട്ടിടത്തില്‍ വെച്ച് നടത്തിയ പരിപാടി ഡോ. എം.എ അമീര്‍ അലി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വി കെയര്‍ ചെയര്‍മാന്‍ വെങ്ങളം റഷീദ് അധ്യക്ഷത വഹിച്ചു. ഡോ. എം വസീല്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

ചടങ്ങില്‍ ഗ്രാമപഞ്ചായത്തംഗം റസീന ഷാഫി, അസ്ലം കമ്പയത്തില്‍, സുബൈദ വെങ്ങളം, പി.ടി. മുഹമ്മദ്, കെ. ഫെബിന, ആലിക്കോയ പൂക്കാട്, എം.കെ നിസാര്‍, കെ.കെ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ എം.പി മൊയ്തീന്‍ കോയ സ്വാഗതം പറഞ്ഞ ചടങ്ങിന് സൗദ മൂസ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/151787/psychiatry-home-care-volunteer-training-v-carev-chemanchery)