---
title: "ജനകീയ പ്രശ്‌നങ്ങളുമായി ബിജെപി പ്രവര്‍ത്തകര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി"
english_title: "BJP workers marched to chengottukavu gram panchayat office with popular issues in koyilandy"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/151694/bjp-workers-marched-to-chengottukavu-gram-panchayat-office-with-popular-issues-in-koyilandy"
published_at: "2023-10-07T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6520faac43383_0000_BJP_CHNGOKV.jpg"
keywords: []
---

# ജനകീയ പ്രശ്‌നങ്ങളുമായി ബിജെപി പ്രവര്‍ത്തകര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

> **Lead Summary:** ** കൊയലാണ്ടി:** വിവിധ ആവശ്യങ്ങളുന്നയിച്ച് ബിജെപി ചെങ്ങോട്ട്കാവ് പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തില്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

## Article Content

** കൊയലാണ്ടി:** വിവിധ ആവശ്യങ്ങളുന്നയിച്ച് ബിജെപി ചെങ്ങോട്ട്കാവ് പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തില്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

അന്യായമായി വര്‍ദ്ധിപ്പിച്ച വീട് നിര്‍മ്മാണ ഫീസ് പിന്‍വലിക്കുക, വീട്ടു നികുതി വര്‍ദ്ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക പഞ്ചായത്ത് ജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ പരസ്യ പുത്തുക, അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ പിരിവ് നടത്തുന്നത് നിര്‍ത്തലാക്കുക, നികുതി പണം ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ പ്രജോനപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്.

മാര്‍ച്ച് ബിജെപി സംസ്ഥാന വക്താവ് ശ്രീപത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും ഖജനാവില്‍ പണമില്ലെങ്കിലും ധൂര്‍ത്തിന് യാതൊരു കുറവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി പഞ്ചായത്ത് സമിതി പ്രസിഡണ്ട് പ്രിയ ഒരുവമ്മല്‍ അധ്യക്ഷത വഹിച്ചു.

മണ്ഡലം പ്രസിഡണ്ട് ജയ്കിഷ്, ജില്ലാ സമിതി അംഗം അഡ്വ. വി. സത്യന്‍, വി.പി. മുകുന്ദന്‍ എന്നിവര്‍ സംസാരിച്ചു. മാര്‍ച്ചിന് ഉണ്ണികൃഷ്ണന്‍ വെളിയംന്തോട്ട്, മാധവന്‍ ബോധി, അഭിലാഷ് ദേവന്‍, പഞ്ചായത്ത് അംഗങ്ങളായ സുധ കാവുങ്കല്‍, ജ്യോതി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/151694/bjp-workers-marched-to-chengottukavu-gram-panchayat-office-with-popular-issues-in-koyilandy)