---
title: "മഹാത്മാവിനെ സ്മരിച്ച് കൊയിലാണ്ടിയിലെ പിന്‍മുറക്കാര്‍"
english_title: " Descendants of Koyilandy in memory of Mahatma gandhi"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/150708/descendants-of-koyilandy-in-memory-of-mahatma-gandhi"
published_at: "2023-10-03T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651bbd3c545e4_0000_ATTACH__NCP.jpg"
keywords: []
---

# മഹാത്മാവിനെ സ്മരിച്ച് കൊയിലാണ്ടിയിലെ പിന്‍മുറക്കാര്‍

> **Lead Summary:** **കൊയിലാണ്ടി : **രാഷ്ട്ര പിതാവിന്റെ സ്മരണയില്‍ കൊയിലാണ്ടിയിലെ പിന്‍മുറക്കാരും. എന്‍സിപി കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി ദിനത്തില്‍ കൊയിലാണ്ടിയില്‍ ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു.

## Article Content

**കൊയിലാണ്ടി : **രാഷ്ട്ര പിതാവിന്റെ സ്മരണയില്‍ കൊയിലാണ്ടിയിലെ പിന്‍മുറക്കാരും. എന്‍സിപി കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി ദിനത്തില്‍ കൊയിലാണ്ടിയില്‍ ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു.

മഹാന്മാവിലേക്ക് മടങ്ങുക മതേതര ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യവുമായാണ് ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചത്. എന്‍സിപി സംസ്ഥാന സെക്രട്ടറി സി. സത്യചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് എ.വി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

പി. ചത്തപ്പന്‍, കെ.ടി.എം. കോയ, കെ.കെ. ശ്രീഷു, ഇ.എസ്. രാജന്‍, ചേനോത്ത് ഭാസ്‌ക്കരന്‍, അവിണേരി ശങ്കരന്‍, പി.എം.ബി നടേരി, എം.എ ഗംഗാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/150708/descendants-of-koyilandy-in-memory-of-mahatma-gandhi)