---
title: "#manchady| മഞ്ചാടിയിലൂടെ കണക്ക് പഠിക്കാം"
english_title: "#Maths can be learned through #Manchadi in #Koyilandy"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/150387/maths-can-be-learned-through-manchadi-in-koyilandy"
published_at: "2023-10-01T23:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6519b6380acc0_0000_ATTACH__MANCHADI.jpg"
keywords: []
---

# #manchady| മഞ്ചാടിയിലൂടെ കണക്ക് പഠിക്കാം

> **Lead Summary:**  **കൊയിലാണ്ടി:** ഗണിത പഠനം കാര്യക്ഷമവും മധുരവുമാക്കി മാറ്റാനുള്ള കേരള സര്‍ക്കാരിന്റെ അന്വേഷണാത്മക പദ്ധതിയായ മഞ്ചാടി കൊയിലാണ്ടി മണ്ഡലത്തില്‍ നടപ്പിലാക്കുന്നു.

## Article Content

 **കൊയിലാണ്ടി:** ഗണിത പഠനം കാര്യക്ഷമവും മധുരവുമാക്കി മാറ്റാനുള്ള കേരള സര്‍ക്കാരിന്റെ അന്വേഷണാത്മക പദ്ധതിയായ മഞ്ചാടി കൊയിലാണ്ടി മണ്ഡലത്തില്‍ നടപ്പിലാക്കുന്നു.

മണ്ഡലം വിദ്യാഭ്യാസ പദ്ധതിയായ മാത്‌സ് മാജിക്കിന് അനുബന്ധമായാണ് പൊതു വിദ്യാഭ്യാസ വകുപ്പ്, കെ ഡിസ്‌ക് എന്നിവയുടെ ആഭിമുഖ്യത്തിലുള്ള മഞ്ചാടി സ്‌കൂള്‍ തലത്തില്‍ നടപ്പിലാക്കുന്നത്.

അഞ്ചാം ക്ലാസിലെ ഭിന്നസംഖ്യ എന്ന ആശയമാണ് ഈ വര്‍ഷം പുതിയ രീതിയില്‍ ക്ലാസ് മുറിയില്‍ അവതരിപ്പിക്കുക. എസ്എസ്‌കെക്കാണ് നടത്തിപ്പ് ചുമതല. എസ്‌സിഇആര്‍ടി പദ്ധതിയുടെ വിലയിരുത്തല്‍ നിര്‍വഹിക്കും.

സംസ്ഥാനത്ത് നൂറ് സ്‌കൂളുകള്‍ മഞ്ചാടിക്കായി തെരഞ്ഞെടുത്തതില്‍ കൊയിലാണ്ടി മണ്ഡലത്തിലെ 35 സ്‌കൂളുകളെ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പദ്ധതിയുമായി ബന്ധപ്പെട്ട് കൊയിലാണ്ടിയില്‍ സംഘടിപ്പിച്ച പ്രഥമാധ്യാപകരുടെയും പിടിഎ ഭാരവാഹികളുടെയും ശില്പശാല കാനത്തില്‍ ജമീല എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ സ്ഥിരം സമിതി ചെയര്‍മാന്‍ കെ ഷിജു അധ്യക്ഷനായി.

മഞ്ചാടി സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ കെ.കെ ശിവദാസന്‍, ഇ.കെ ഷാജി, മേലടി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ എന്‍.എം ജാഫര്‍ എന്നിവര്‍ സംസാരിച്ചു. കൊയിലാണ്ടി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ എ.പി ഗിരീഷ് കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ബിപിഒ ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/150387/maths-can-be-learned-through-manchadi-in-koyilandy)