---
title: "#Navakerala| നവംബര്‍ 25 ന് കൊയിലാണ്ടിയില്‍ നടക്കുന്ന നവകേരള സദസ്സ് വന്‍ വിജയമാക്കാന്‍ എല്‍ഡിഎഫ്"
english_title: "#LDF to make the #Navakerala #Sadash to be held at #Koyilady on November 25 a huge #success"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/150370/ldf-to-make-the-navakerala-sadash-to-be-held-at-koyilady-on-november-25-a-huge-success"
published_at: "2023-10-01T22:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6519af9d20dde_0000_ATTACH__NAVA.jpg"
keywords: []
---

# #Navakerala| നവംബര്‍ 25 ന് കൊയിലാണ്ടിയില്‍ നടക്കുന്ന നവകേരള സദസ്സ് വന്‍ വിജയമാക്കാന്‍ എല്‍ഡിഎഫ്

> **Lead Summary:** ** കൊയിലാണ്ടി:** സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുക, വിവിധ മേഖലകളിലെ പ്രമുഖരുമായി സംവാദങ്ങളും, ചര്‍ച്ചയും നടത്തുക തുടങ്ങിയ ലക്ഷ്യത്തോടെ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നടത്തുന്ന നവകേരള സദസ്സ് നവംബര്‍ 25 ന് കൊയിലാണ്ടിയില്‍.

## Article Content

** കൊയിലാണ്ടി:** സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുക, വിവിധ മേഖലകളിലെ പ്രമുഖരുമായി സംവാദങ്ങളും, ചര്‍ച്ചയും നടത്തുക തുടങ്ങിയ ലക്ഷ്യത്തോടെ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നടത്തുന്ന നവകേരള സദസ്സ് നവംബര്‍ 25 ന് കൊയിലാണ്ടിയില്‍.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സംസ്ഥാന മന്ത്രിമാര്‍ പങ്കെടുക്കുന്ന നവകേരള സദസ്സ് വിജയിപ്പിക്കാന്‍ എല്‍ഡിഎഫ് കൊയിലാണ്ടി മണ്ഡലം കമ്മറ്റി തീരുമാനിച്ചു. നവംബര്‍ 25 ന് കാലത്ത് 11 മണിക്കാണ് കൊയിലാണ്ടിയില്‍ സദസ്സ് നടക്കുന്നത്.

കെ. ദാസന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം കണ്‍വീനര്‍ ഇ.കെ. അജിത്ത് സ്വാഗതം പറഞ്ഞു. കാനത്തില്‍ ജമീല എംഎല്‍എ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.പി. സുധ, ടി.കെ. ചന്ദ്രന്‍, അഡ്വ: എസ്. സുനില്‍ മോഹന്‍, രാമചന്ദ്രന്‍ കുയ്യണ്ടി, സി. സത്യചന്ദ്രന്‍, എന്‍. ശ്രീധരന്‍, പി.കെ. വിശ്വനാഥന്‍, ഇ.എസ്. രാജന്‍, പി.എന്‍.കെ. അബ്ദുള്ള, എം. റഷീദ് എന്നിവര്‍ പ്രസംഗിച്ചു.

കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ എംഎല്‍എയും എല്‍ജെഡി സംസ്ഥാന വൈസ് പ്രസിഡണ്ടുമായ അഡ്വ: എം.കെ. പ്രേംനാഥിന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/150370/ldf-to-make-the-navakerala-sadash-to-be-held-at-koyilady-on-november-25-a-huge-success)