---
title: "#ksrtc | ഇനി കാക്കി യൂണിഫോമില്‍ കെഎസ്ആര്‍ടിസി ജീവനക്കാരും "
english_title: "KSRTC employees will now wear khaki uniform"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/149040/ksrtc-employees-will-now-wear-khaki-uniform"
published_at: "2023-09-26T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65126f5c0e211_KSRTC_LG.JPG"
keywords: []
---

# #ksrtc | ഇനി കാക്കി യൂണിഫോമില്‍ കെഎസ്ആര്‍ടിസി ജീവനക്കാരും 

> **Lead Summary:** **കൊയിലാണ്ടി: **കെഎസ്ആര്‍ടിസി കാക്കി യൂണിഫോമിലേക്ക് മാറുന്നു. രണ്ട് മാസത്തിനകം ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും കാക്കി യൂണിഫോം വിതരണം പൂര്‍ത്തിയാക്കും. രണ്ട് ജോഡി യൂണിഫോം ജീവനക്കാര്‍ക്ക് സൗജന്യമായി നല്‍കാനാണ് തീരുമാനം. നിലവിലെ നീലഷര്‍ട്ടും പാന്റുമാണ് കാക്കിയിലേക്ക് മാറ്റുന്നത്. അതേസമയം മെക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍ക്ക് നിലവിലെ നീല യൂണിഫോം തുടരും. പത്തുവര്‍ഷത്തിനിടെ ഇത് ആദ്യമായാണ് സൗജന്യമായി കെഎസ്ആര്‍ടിസി യൂണിഫോം വിതരണം ചെയ്യുന്നത്. ഇതിനായി മൂന്ന് കോടി രൂപയാണ് ചെലവ്. യൂണിഫോം കാക്കിയിലേക്ക് മാറ്റുന്നതില്‍ തൊഴിലാളി യൂണിയനുകള്‍ക്കും യോജിപ്പാണ്.

## Article Content

**കൊയിലാണ്ടി: **കെഎസ്ആര്‍ടിസി കാക്കി യൂണിഫോമിലേക്ക് മാറുന്നു. രണ്ട് മാസത്തിനകം ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും കാക്കി യൂണിഫോം വിതരണം പൂര്‍ത്തിയാക്കും. രണ്ട് ജോഡി യൂണിഫോം ജീവനക്കാര്‍ക്ക് സൗജന്യമായി നല്‍കാനാണ് തീരുമാനം. നിലവിലെ നീലഷര്‍ട്ടും പാന്റുമാണ് കാക്കിയിലേക്ക് മാറ്റുന്നത്. അതേസമയം മെക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍ക്ക് നിലവിലെ നീല യൂണിഫോം തുടരും. പത്തുവര്‍ഷത്തിനിടെ ഇത് ആദ്യമായാണ് സൗജന്യമായി കെഎസ്ആര്‍ടിസി യൂണിഫോം വിതരണം ചെയ്യുന്നത്. ഇതിനായി മൂന്ന് കോടി രൂപയാണ് ചെലവ്. യൂണിഫോം കാക്കിയിലേക്ക് മാറ്റുന്നതില്‍ തൊഴിലാളി യൂണിയനുകള്‍ക്കും യോജിപ്പാണ്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/149040/ksrtc-employees-will-now-wear-khaki-uniform)