---
title: " #koyilandy | കൊയിലാണ്ടിയില്‍ മോഷണം; ഉറങ്ങി കിടന്ന സ്ത്രീയുടെ സ്വര്‍ണ്ണാഭരണം കവര്‍ന്നു"
english_title: "Theft under Koilandi; The gold jewelery of the sleeping woman was stolen"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/149031/theft-under-koilandi-the-gold-jewelery-of-the-sleeping-woman-was-stolen"
published_at: "2023-09-26T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65127016ba78e_police_moshanam.JPG"
keywords: []
---

#  #koyilandy | കൊയിലാണ്ടിയില്‍ മോഷണം; ഉറങ്ങി കിടന്ന സ്ത്രീയുടെ സ്വര്‍ണ്ണാഭരണം കവര്‍ന്നു

> **Lead Summary:** **കൊയിലാണ്ടി: **കൊയിലാണ്ടിയില്‍ വീടിന്റെ അടുക്കള വാതില്‍ തകര്‍ത്ത് ഉറങ്ങി കിടക്കുകയായിരുന്ന സ്ത്രീയുടെ കഴുത്തിലെ മൂന്ന് പവനോളം വരുന്ന സ്വര്‍ണ്ണാഭരണം മോഷ്ടിച്ചു.

## Article Content

**കൊയിലാണ്ടി: **കൊയിലാണ്ടിയില്‍ വീടിന്റെ അടുക്കള വാതില്‍ തകര്‍ത്ത് ഉറങ്ങി കിടക്കുകയായിരുന്ന സ്ത്രീയുടെ കഴുത്തിലെ മൂന്ന് പവനോളം വരുന്ന സ്വര്‍ണ്ണാഭരണം മോഷ്ടിച്ചു.

കൊല്ലം ആനക്കുളം അട്ടവയലില്‍ വടക്കെ കുറ്റിയ കത്ത് വിജയലക്ഷ്മിയുടെ സ്വര്‍ണാഭരണമാണ് മോഷണം പോയത്. ഇന്നു പുലര്‍ച്ചെ 2.30 ഓടെയാണ്‌  സംഭവം. സമീപത്തെ അട്ടവയലില്‍ മണിയുടെ വീട്ടിലും കള്ളന്‍ കയറിയെങ്കിലും ഒന്നും കിട്ടിയില്ല. കൊയിലാണ്ടി സി.ഐ.എം.വി.ബിജു, എസ്.ഐ.മാരായ പി.എം.ശൈലേഷ്, അനീഷ് വടക്കയില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തും. മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ സി.സി.ടി.വി.യില്‍ പതിഞ്ഞതായാണ് വിവരം. പോലീസ് ഇത് പരിശോധിച്ച് കൊണ്ടിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/149031/theft-under-koilandi-the-gold-jewelery-of-the-sleeping-woman-was-stolen)