---
title: "#koyilandy | മാലിന്യമുക്തം നവകേരളം;  പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയില്‍ ശുചിത്വവാരം ആചരിക്കുന്നു"
english_title: "Malinyamuktham NavaKerala; As a part of the project, Koyaladi Municipality is observing cleanliness week"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/148900/malinyamuktham-navakerala-as-a-part-of-the-project-koyaladi-municipality-is-observing-cleanliness-week"
published_at: "2023-09-25T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6511727e47f5f_NAGARASABA.JPG"
keywords: []
---

# #koyilandy | മാലിന്യമുക്തം നവകേരളം;  പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയില്‍ ശുചിത്വവാരം ആചരിക്കുന്നു

> **Lead Summary:** **കൊയിലാണ്ടി: **സപ്തംബര്‍ 26 മുതല്‍ ഒക്ടോബര്‍ 2 വരെയുള്ള ദിവസങ്ങളില്‍ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് നഗരസഭയില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായി നഗരസഭയില്‍ കൗണ്‍സിലര്‍മാരുടെയും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു.

## Article Content

**കൊയിലാണ്ടി: **സപ്തംബര്‍ 26 മുതല്‍ ഒക്ടോബര്‍ 2 വരെയുള്ള ദിവസങ്ങളില്‍ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് നഗരസഭയില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായി നഗരസഭയില്‍ കൗണ്‍സിലര്‍മാരുടെയും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു.

യോഗത്തില്‍ നഗരസഭ സെക്രട്ടറി ശ്രീമതി ഇന്ദു എസ് ശങ്കരി സ്വാഗതം പറഞ്ഞു .നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധാ കെ പി ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ വൈ: ചെയര്‍മാന്‍ അഡ്വക്കേറ്റ് കെ സത്യന്‍ അദ്ധ്യക്ഷത വഹിച്ചു .ക്ലീന്‍ സിറ്റി മാനേജര്‍ ടി കെ സതീഷ് കുമാര്‍ പദ്ധതി വിശദീകരിച്ചു.സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ ഷിജു മാസ്റ്റര്‍, ഇ കെ അജിത്ത് മാസ്റ്റര്‍, കെ എ ഇന്ദിര ടീച്ചര്‍,സി പ്രജില, നിജില പറവക്കൊടി , കൗണ്‍സിലര്‍മാര്‍ എന്നിവര്‍ സംസാരിച്ചു. വ്യാപാര സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ - സ്വകാര്യ ഓഫീസുകള്‍, വിദ്യാലയങ്ങള്‍, മാര്‍ക്കറ്റുകള്‍ ,ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ദേശീയപാതകള്‍ ,ബസ്റ്റാന്‍ഡ്, മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവ സന്നദ്ധ സംഘടനകളുടെയും, യുവജന സംഘടനകളുടെയും , വ്യാപാരി വ്യവസായി സംഘടനകളുടെയും, എന്‍സിസി ,എന്‍എസ്എസ് വിദ്യാര്‍ത്ഥികളുടെയും , സഹകരണത്തോടെ ശുചീകരിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. 2024 ജനുവരി 26 സമ്പൂര്‍ണ്ണ ശുചിത്വ പ്രഖ്യാപനം നടത്തുന്നതിന്റെ മുന്നോടിയായി മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം ഏര്‍പ്പെടുത്തുകയും, ജൈവ അജൈവമാലിന്യങ്ങള്‍ തരംതിരിച്ച് ഹരിത കര്‍മ്മ സേനയ്ക്ക് നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും , നഗര സൗന്ദര്യവല്‍ക്കരണം നടത്തുന്നതിനും , യോഗത്തില്‍ തീരുമാനമായി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/148900/malinyamuktham-navakerala-as-a-part-of-the-project-koyaladi-municipality-is-observing-cleanliness-week)