---
title: "#kuttiadi |കുറ്റ്യാടിയില്‍ ഓട്ടോ ഡ്രൈവര്‍ക്ക് നേരെ ആക്രമണം"
english_title: "Attack on auto driver in Kuttyati"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/148369/attack-on-auto-driver-in-kuttyati"
published_at: "2023-09-23T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650e795ed1425_auto__logo.JPG"
keywords: []
---

# #kuttiadi |കുറ്റ്യാടിയില്‍ ഓട്ടോ ഡ്രൈവര്‍ക്ക് നേരെ ആക്രമണം

> **Lead Summary:** **കുറ്റ്യാടി: **കുറ്റ്യാടി ടൗണില്‍ ഓട്ടോ ഡ്രൈവര്‍ക്ക് നേരെ ഗുണ്ടാ ആക്രമണമെന്ന് പരാതി.ബൈക്കില്‍ എത്തിയ ആളാണ് ഡ്രൈവര്‍ക്ക് നേരെ ആക്രമണം നടത്തിയത്.

## Article Content

**കുറ്റ്യാടി: **കുറ്റ്യാടി ടൗണില്‍ ഓട്ടോ ഡ്രൈവര്‍ക്ക് നേരെ ഗുണ്ടാ ആക്രമണമെന്ന് പരാതി.ബൈക്കില്‍ എത്തിയ ആളാണ് ഡ്രൈവര്‍ക്ക് നേരെ ആക്രമണം നടത്തിയത്.

ഓട്ടോ ഡ്രൈവര്‍ അടുക്കത്ത് സ്വദേശി ജലീലിന് ചുറ്റികകൊണ്ടാണ് തലക്കടിയേറ്റത്. നമ്ബര്‍ പ്ലേറ്റ് മറച്ച ബുള്ളറ്റില്‍ എത്തിയ അക്രമി ഓട്ടോയുടെ ഗ്ലാസ്സ് അടിച്ചു തകര്‍ത്തു. പിന്നീട് ജലീലിനെ ചുട്ടികകൊണ്ട് തലക്കടിച്ചു. പ്രതിയെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും കത്തിയെടുത്ത് ആക്രമിക്കാന്‍ തുനിഞ്ഞതിനാല്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ജലീല്‍ പറഞ്ഞു. കൂടാതെ ജലീലിന്റെ ഫോണ്‍ അക്രമി എറിഞ്ഞു തകര്‍ക്കുകയും ചെയ്തു. നിപ കാരണം ടൗണ്‍ വിജനമായിരുന്നു. രാത്രി ഓടാറുളള മറ്റ് ഓട്ടോകളും ഉണ്ടായിരുന്നില്ല. കുറ്റ്യാടി പൊലീസ് കേസെടുത്തിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/148369/attack-on-auto-driver-in-kuttyati)