---
title: "#nipah | നിപ: ഇന്ന് പുതിയ പോസിറ്റീവ് കേസുകള്‍ ഇല്ല "
english_title: "Nipah: No new positive cases today"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/148360/nipah-no-new-positive-cases-today"
published_at: "2023-09-23T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650e73b7de51b_veena_joerge_logo.JPG"
keywords: []
---

# #nipah | നിപ: ഇന്ന് പുതിയ പോസിറ്റീവ് കേസുകള്‍ ഇല്ല 

> **Lead Summary:** **കോഴിക്കോട്‌: ** ഇന്ന് പുതിയ പോസിറ്റീവ് കേസുകള്‍ ഇല്ല. കഴിഞ്ഞദിവസം വന്ന എല്ലാ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയിരുന്നു.

## Article Content

**കോഴിക്കോട്‌: ** ഇന്ന് പുതിയ പോസിറ്റീവ് കേസുകള്‍ ഇല്ല. കഴിഞ്ഞദിവസം വന്ന എല്ലാ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയിരുന്നു.

സമ്പര്‍ക്കപ്പട്ടികയിലുള്ള 915 പേരാണ് ഐസൊലേഷനിലുള്ളത്. ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്. നിപ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/148360/nipah-no-new-positive-cases-today)