---
title: "#payyoli |പാലച്ചുവട് തെരുവുനായുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്"
english_title: "Three people injured in Paioli Palachuvadu stray dog ​​attack"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/148159/three-people-injured-in-paioli-palachuvadu-stray-dog-attack"
published_at: "2023-09-22T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650d30b9d29f3_thikkodi_dog.JPG"
keywords: []
---

# #payyoli |പാലച്ചുവട് തെരുവുനായുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്

> **Lead Summary:** പയ്യോളി: തുറയൂര്‍ പാലച്ചുവട് തെരുവ് നായയുടെ ആക്രമണത്തില്‍ 3 പേര്‍ക്ക് പരിക്ക്. ഇന്നലെ രാത്രി 8:30 ഓടെ പാലച്ചുവട് ടൗണില്‍ നിന്നാണ് തെരുവ് നായയുടെ കടിയേറ്റത്. 

## Article Content

പയ്യോളി: തുറയൂര്‍ പാലച്ചുവട് തെരുവ് നായയുടെ ആക്രമണത്തില്‍ 3 പേര്‍ക്ക് പരിക്ക്. ഇന്നലെ രാത്രി 8:30 ഓടെ പാലച്ചുവട് ടൗണില്‍ നിന്നാണ് തെരുവ് നായയുടെ കടിയേറ്റത്. 

തോലേരി തൊടുവയില്‍ വിജേഷ് ( 40 ), പൊന്നക്കോളി രാജന്‍ ( 55 ) ,കീളത്ത് മുഹമ്മദ് (54) എന്നിവര്‍ക്കാണ് പരിക്കേറ്റത് ഒരാളെ വടകര ജില്ല ആശുപത്രിയിലും രണ്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. അതേസമയം ഭ്രാന്തന്‍ നായ ഉള്‍പ്രദേശത്തേക്ക് ഓടിമറഞ്ഞതായി നാട്ടുകാര്‍ പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/148159/three-people-injured-in-paioli-palachuvadu-stray-dog-attack)