---
title: "#payyolimuncipality | വി. കെ അബ്ദുറഹിമാന്‍ പയ്യോളി നഗരസഭ ചെയര്‍മാനായി  അധികാരമേറ്റു"
english_title: "V. K. Abdurrahiman Paioli was sworn in as the Municipal Corporation Chairman"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/147943/v-k-abdurrahiman-paioli-was-sworn-in-as-the-municipal-corporation-chairman"
published_at: "2023-09-21T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650bf4177d82e_payyoli_new_chairman.JPG"
keywords: []
---

# #payyolimuncipality | വി. കെ അബ്ദുറഹിമാന്‍ പയ്യോളി നഗരസഭ ചെയര്‍മാനായി  അധികാരമേറ്റു

> **Lead Summary:** **പയ്യോളി: ** പയ്യോളി നഗരസഭ ചെയര്‍മാനെ തിരഞ്ഞെടുത്തു. യുഡിഎഫ് സ്ഥാനാര്‍ത്ഥി വി. കെ അബ്ദുറഹിമാനാണ് പയ്യോളി നഗരസഭ ചെയര്‍മാനായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

## Article Content

**പയ്യോളി: ** പയ്യോളി നഗരസഭ ചെയര്‍മാനെ തിരഞ്ഞെടുത്തു. യുഡിഎഫ് സ്ഥാനാര്‍ത്ഥി വി. കെ അബ്ദുറഹിമാനാണ് പയ്യോളി നഗരസഭ ചെയര്‍മാനായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി വി. കെ അബ്ദുറഹിമാന്റെ പേര് ഷെഫീക്ക് വടക്കയിലായിരുന്നു നിര്‍ദ്ദേശിച്ചത്.  രണ്ടാം ഡിവിഷന്‍ കൗണ്‍സിലര്‍ പി. മുഹമ്മദ് അഷ്‌റഫ് പിന്‍താങ്ങുകയും ചെയ്തു. മൂന്നാം ഡിവിഷനില്‍ നിന്നുള്ള സിപിഎം കൗണ്‍സിലര്‍ ടി. അരവിന്ദനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നത്. എല്‍ജിഡി കൗണ്‍സിലര്‍ സുരേഷ് ബാബു ഇദ്ദേഹത്തിന്റെ പേര് നിര്‍ദ്ദേശിക്കുകയും പതിനൊന്നാം ഡിവിഷന്‍ കൗണ്‍സിലര്‍ സിപിഎമ്മിലെ മനോജ് ചാത്തങ്ങാടി പിന്താങ്ങുകയും ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ഓഫീസര്‍ പി. നിധിനാണ് വരണാധികാരിയായിരുന്നത്. കോണ്‍ഗ്രസ് മുസ്ലിം ലീഗ് ധാരണ പ്രകാരം ആദ്യ രണ്ടര വര്‍ഷം ഷെഫീക്ക് വടക്കയില്‍ ചെയര്‍മാന്‍ ആയതിനുശേഷം രാജിവച്ച ഒഴിവിലേക്കാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/147943/v-k-abdurrahiman-paioli-was-sworn-in-as-the-municipal-corporation-chairman)