---
title: "#invited | ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു "
english_title: "Applications invited for Biodiversity Awards"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/147933/applications-invited-for-biodiversity-awards"
published_at: "2023-09-21T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650bee0305daf_Ldsfhdskjvnjn.jpg"
keywords: []
---

# #invited | ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു 

> **Lead Summary:** **കൊയിലാണ്ടി: **കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ 2022 വര്‍ഷത്തെ ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച ജൈവവൈവിധ്യ പരിപാലന സമിതി (ബി എം സി), ഹരിത വ്യക്തി, മികച്ച സംരക്ഷക കര്‍ഷകന്‍, മികച്ച സംരക്ഷക കര്‍ഷക, ജൈവവൈവിധ്യ പത്രപവര്‍ത്തകന്‍ (അച്ചടി മാധ്യമം),

## Article Content

**കൊയിലാണ്ടി: **കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ 2022 വര്‍ഷത്തെ ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച ജൈവവൈവിധ്യ പരിപാലന സമിതി (ബി എം സി), ഹരിത വ്യക്തി, മികച്ച സംരക്ഷക കര്‍ഷകന്‍, മികച്ച സംരക്ഷക കര്‍ഷക, ജൈവവൈവിധ്യ പത്രപവര്‍ത്തകന്‍ (അച്ചടി മാധ്യമം),

ജൈവവൈവിധ്യ മാധ്യമപ്രവര്‍ത്തകന്‍ (ദൃശ്യ, ശ്രവ്യമാധ്യമം), മികച്ച കാവ് സംരക്ഷണ പുരസ്‌കാരം, ജൈവവൈവിധ്യ സ്‌കൂള്‍/വിദ്യാലയം, ജൈവവൈവിധ്യ കോളജ്/കലാലയം, ജൈവവൈവിധ്യ സംരക്ഷണ സ്ഥാപനം (സര്‍ക്കാര്‍, സഹകരണം, പൊതുമേഖല), ജൈവവൈവിധ്യ സംരക്ഷണ സ്ഥാപനം (സ്വകാര്യ മേഖല) എന്നിങ്ങനെ 11 വ്യത്യസ്ത വിഭാഗങ്ങളിലായി പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 10. വിശദവിവരങ്ങളും അപേക്ഷകയുടെ മാതൃകയും www.keralabiodiversity.org എന്ന വെബ്സൈറ്റില്‍ ലഭിക്കും.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/147933/applications-invited-for-biodiversity-awards)