---
title: "#rbi | 2000 രൂപ നോട്ട് മാറിയോ? ഇല്ലെങ്കില്‍ ഇനി 10 ദിവസങ്ങള്‍ മാത്രം ബാക്കി "
english_title: "the 2000 rupee note changed? If not, only 10 days left"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/147928/the-2000-rupee-note-changed-if-not-only-10-days-left"
published_at: "2023-09-21T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650beb80e530e_2000_LG.jpg"
keywords: []
---

# #rbi | 2000 രൂപ നോട്ട് മാറിയോ? ഇല്ലെങ്കില്‍ ഇനി 10 ദിവസങ്ങള്‍ മാത്രം ബാക്കി 

> **Lead Summary:** **കൊയിലാണ്ടി: **2000 രൂപ കറന്‍സി മാറ്റിയെടുക്കാന്‍ ഇനി 10 ദിവസം മാത്രമേ ബാക്കിയുള്ളൂ. സെപ്റ്റംബര്‍ 30 ആണ് അവസാന തീയതി. വിനിമയത്തിനുള്ള 2000 രൂപ നോട്ടുകളില്‍ 93% തിരിച്ചെത്തി എന്നാണ് ഈ മാസം ആദ്യം റിസര്‍വ്ബാങ്ക് അറിയിച്ചത്. മെയ് 19നാണ് 2000 രൂപയുടെ കറന്‍സി പിന്‍വലിക്കുന്നതായി ആര്‍ബിഐ പ്രഖ്യാപിച്ചത്. 2016 ലെ നോട്ടുനിരോധനത്തിനു പിന്നാലെ അവതരിപ്പിച്ച 2000 രൂപാ നോട്ടുകള്‍ മെയ് 19 ന് ആര്‍ബിഐ തിരിച്ചുവിളിച്ചിരുന്നു.

## Article Content

**കൊയിലാണ്ടി: **2000 രൂപ കറന്‍സി മാറ്റിയെടുക്കാന്‍ ഇനി 10 ദിവസം മാത്രമേ ബാക്കിയുള്ളൂ. സെപ്റ്റംബര്‍ 30 ആണ് അവസാന തീയതി. വിനിമയത്തിനുള്ള 2000 രൂപ നോട്ടുകളില്‍ 93% തിരിച്ചെത്തി എന്നാണ് ഈ മാസം ആദ്യം റിസര്‍വ്ബാങ്ക് അറിയിച്ചത്. മെയ് 19നാണ് 2000 രൂപയുടെ കറന്‍സി പിന്‍വലിക്കുന്നതായി ആര്‍ബിഐ പ്രഖ്യാപിച്ചത്. 2016 ലെ നോട്ടുനിരോധനത്തിനു പിന്നാലെ അവതരിപ്പിച്ച 2000 രൂപാ നോട്ടുകള്‍ മെയ് 19 ന് ആര്‍ബിഐ തിരിച്ചുവിളിച്ചിരുന്നു.

പിന്‍വലിച്ച നോട്ടുകള്‍ മാറാന്‍ നാലുമാസത്തെ സമയവും അനുവദിച്ചു. ആ നാല് മാസത്തെ സമയമാണ് സെപ്ടംബര്‍ 30 ന് അവസാനിക്കുന്നത്. 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചപ്പോഴുണ്ടായ അടിയന്തര സാഹചര്യം നേരിടാനാണ് 2000 രൂപയുടെ നോട്ടുകള്‍ ഇറക്കിയതെന്നും ആ ആവശ്യം കഴിഞ്ഞെന്നുമാണ് 2000 രൂപാ നോട്ടുകള്‍ നിരോധിച്ചപ്പോള്‍ ധനമന്ത്രാലയവും റിസര്‍വ് ബാങ്കും അവകാശപ്പെട്ടത്. 2018-19 ല്‍ തന്നെ 2000 രൂപാ നോട്ടുകളുടെ അച്ചടി നിര്‍ത്തിയിരുന്നു. ഉപയോഗം കഴിഞ്ഞു എന്നതിനെക്കാള്‍ ദുരുപയോഗം തടയുക എന്നതാണ് ലക്ഷ്യമെന്ന് ധനകാര്യ സെക്രട്ടറി ടി.വി. സോമനാഥനും അറിയിച്ചിരുന്നു.

നിയമവിരുദ്ധ ഇടപാടുകള്‍ക്ക് 2000 രൂപ നോട്ടുകള്‍ കാര്യമായ തോതില്‍ ഉപയോഗിക്കപ്പെടുന്നതായും ധനകാര്യമന്ത്രാലയം സൂചിപ്പിക്കുന്നുണ്ട്. പൂഴ്ത്തിവച്ചിരിക്കുന്നതും ഇടപാടുകള്‍ക്ക് ഉപയോഗിക്കാത്തതുമായ നോട്ടുകള്‍ ഇതോടെ പുറത്തുവരുമെന്നാണു ധനകാര്യമന്ത്രാലയത്തിന്റെ പ്രതീക്ഷ.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/147928/the-2000-rupee-note-changed-if-not-only-10-days-left)