---
title: "#payyoli | പയ്യോളി നഗരസഭ ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് ഇന്ന് ; നടപടികള്‍ ആരംഭിച്ചു"
english_title: "The process of electing the Chairman of Paioli Municipal Corporation has started."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/147925/the-process-of-electing-the-chairman-of-paioli-municipal-corporation-has-started"
published_at: "2023-09-21T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650be905332c1_payyoili.JPG"
keywords: []
---

# #payyoli | പയ്യോളി നഗരസഭ ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് ഇന്ന് ; നടപടികള്‍ ആരംഭിച്ചു

> **Lead Summary:** **പയ്യോളി: **പയ്യോളി നഗരസഭയിലെ ചെയര്‍മാനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി വി. കെ അബ്ദുറഹിമാന്റെ പേര് ഷെഫീക്ക് വടക്കയില്‍ നിര്‍ദ്ദേശിച്ചു.

## Article Content

**പയ്യോളി: **പയ്യോളി നഗരസഭയിലെ ചെയര്‍മാനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി വി. കെ അബ്ദുറഹിമാന്റെ പേര് ഷെഫീക്ക് വടക്കയില്‍ നിര്‍ദ്ദേശിച്ചു.

രണ്ടാം ഡിവിഷന്‍ കൗണ്‍സിലര്‍ പി. മുഹമ്മദ് അഷ്‌റഫ് പിന്‍താങ്ങുകയും ചെയ്തു. മൂന്നാം ഡിവിഷനില്‍ നിന്നുള്ള സിപിഎം കൗണ്‍സിലര്‍ ടി അരവിന്ദനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. എല്‍ജിഡി കൗണ്‍സിലര്‍ സുരേഷ് ബാബു ഇദ്ദേഹത്തിന്റെ പേര് നിര്‍ദ്ദേശിക്കുകയും പതിനൊന്നാം ഡിവിഷന്‍ കൗണ്‍സിലര്‍ സിപിഎമ്മിലെ മനോജ് ചാത്തങ്ങാടി പിന്താങ്ങുകയും ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ഓഫീസര്‍ പി. നിധിനാണ് വരണാധികാരി. കോണ്‍ഗ്രസ് മുസ്ലിം ലീഗ് ധാരണ പ്രകാരം ആദ്യ രണ്ടര വര്‍ഷം ഷെഫീക്ക് വടക്കയില്‍ ചെയര്‍മാന്‍ ആയതിനുശേഷം രാജിവച്ച ഒഴിവിലേക്കാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/147925/the-process-of-electing-the-chairman-of-paioli-municipal-corporation-has-started)