---
title: "#kozhikode | ഇന്നത്തെ അറിയിപ്പുകള്‍"
english_title: "Today's announcements"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/147757/todays-announcements"
published_at: "2023-09-20T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650ad600cf5e7_5eb9afba-a54a-4ba7-9f55-a605840ef73a.jpg"
keywords: []
---

# #kozhikode | ഇന്നത്തെ അറിയിപ്പുകള്‍

> **Lead Summary:** **അപേക്ഷ ക്ഷണിച്ചു **

## Article Content

**അപേക്ഷ ക്ഷണിച്ചു **

ജില്ലയിലെ കുടുംബവാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ താഴെ വരുമാനമുള്ള പട്ടികജാതിയിലെ ദുര്‍ബല വിഭാഗത്തിന് 2023-24 വര്‍ഷത്തില്‍ 100 ശതമാനം സബ്സിഡിയോടെ സ്വയംതൊഴില്‍ ധനസഹായം നല്‍കുന്ന പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഒക്ടോബര്‍ അഞ്ച് വൈകുന്നേരം അഞ്ച് മണി. നിശ്ചിത മാതൃകയിലുള്ള അപേക്ഷയും, ജാതി, വരുമാനം, പ്രൊജക്ട് റിപ്പോര്‍ട്ട് എന്നിവ സഹിതം അതത് ബ്ലോക്ക്/ മുനിസിപാലിറ്റി / കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ സമര്‍പ്പിക്കണം. അപേക്ഷയുടെ മാതൃകയ്ക്കും മറ്റു വിവരങ്ങള്‍ക്കും പട്ടികജാതി വികസന ഓഫീസില്‍ ബന്ധപ്പെടാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495- 2370379 ലേലം/ദര്‍ഘാസ് ക്ഷണിച്ചു കേരള മാരിടൈം ബോര്‍ഡിന്റെ അധീനതയിലുള്ള കോഴിക്കോട് തുറമുഖ പരിധിയിലെ തെക്കെ കടല്‍പ്പാലത്തിന് സമീപം ബീച്ച് നവീകരണം നടത്തിയ ഗെയ്റ്റിന് മുന്‍വശത്തുള്ള (27.5 സെന്റ്) സ്ഥലത്ത് വാഹന പാര്‍ക്കിംഗ് ഫീസ് പിരിച്ചെടുക്കുന്നതിനായി പ്രതിമാസ വാടകയ്ക്ക് അനുവദിക്കുന്നതിന് വ്യക്തികളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ മത്സര സ്വഭാവമുള്ള ലേലം/ദര്‍ഘാസ് ക്ഷണിച്ചു. ലേലം/ദര്‍ഘാസ് ഒക്ടോബര്‍ ഒമ്പതിന് ഉച്ചയ്ക്ക് 12 മണി വരെ കോഴിക്കോട് പോര്‍ട്ട് ഓഫീസറുടെ ബേപ്പൂരിലെ ഓഫിസില്‍ സ്വീകരിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയ്ക്ക് ലേലം/ദര്‍ഘാസ് സമര്‍പ്പിച്ചവരുടെ സാന്നിധ്യത്തില്‍ തുറന്നു പരിശോധിക്കും. ലേലം/ദര്‍ഘാസുകളോടൊപ്പം ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍ നിന്നും കോഴിക്കോട് പോര്‍ട്ട് ഓഫീസറുടെ പേരിലെടുത്ത 10,000/- രൂപയുടെ ഡി.ഡി. നിരത ദ്രവ്യമായി ഉള്ളടക്കം ചെയ്യേണ്ടതാണ്. ടെണ്ടര്‍ ഫോറത്തിന്റെ വില ജി.എസ്.ടി ഉള്‍പ്പെടെ 420 രൂപയാണ്. ടെണ്ടര്‍ ഫോറം 20/09/2023 മുതല്‍ 09/10/2023 വരെയുള്ള പ്രവര്‍ത്തി ദിവസങ്ങളില്‍ ഈ ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471 - 2509842, 2504483. സീറ്റൊഴിവ് തലശ്ശേരി ചൊക്ലി ഗവ. കോളേജില്‍ ബി.സി.എ കോഴ്സില്‍ ഇ.ഡബ്ല്യു.എസ് ക്വോട്ടയില്‍ സീറ്റ് ഒഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 23 നുള്ളില്‍ കോളേജില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0490 2966800, 9188900210ജില്ലയിലെ കുടുംബവാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ താഴെ വരുമാനമുള്ള പട്ടികജാതിയിലെ ദുര്‍ബല വിഭാഗത്തിന് 2023-24 വര്‍ഷത്തില്‍ 100 ശതമാനം സബ്സിഡിയോടെ സ്വയംതൊഴില്‍ ധനസഹായം നല്‍കുന്ന പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഒക്ടോബര്‍ അഞ്ച് വൈകുന്നേരം അഞ്ച് മണി. നിശ്ചിത മാതൃകയിലുള്ള അപേക്ഷയും, ജാതി, വരുമാനം, പ്രൊജക്ട് റിപ്പോര്‍ട്ട് എന്നിവ സഹിതം അതത് ബ്ലോക്ക്/ മുനിസിപാലിറ്റി / കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ സമര്‍പ്പിക്കണം. അപേക്ഷയുടെ മാതൃകയ്ക്കും മറ്റു വിവരങ്ങള്‍ക്കും പട്ടികജാതി വികസന ഓഫീസില്‍ ബന്ധപ്പെടാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495- 2370379

** ലേലം/ദര്‍ഘാസ് ക്ഷണിച്ചു **

കേരള മാരിടൈം ബോര്‍ഡിന്റെ അധീനതയിലുള്ള കോഴിക്കോട് തുറമുഖ പരിധിയിലെ തെക്കെ കടല്‍പ്പാലത്തിന് സമീപം ബീച്ച് നവീകരണം നടത്തിയ ഗെയ്റ്റിന് മുന്‍വശത്തുള്ള (27.5 സെന്റ്) സ്ഥലത്ത് വാഹന പാര്‍ക്കിംഗ് ഫീസ് പിരിച്ചെടുക്കുന്നതിനായി പ്രതിമാസ വാടകയ്ക്ക് അനുവദിക്കുന്നതിന് വ്യക്തികളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ മത്സര സ്വഭാവമുള്ള ലേലം/ദര്‍ഘാസ് ക്ഷണിച്ചു. ലേലം/ദര്‍ഘാസ് ഒക്ടോബര്‍ ഒമ്പതിന് ഉച്ചയ്ക്ക് 12 മണി വരെ കോഴിക്കോട് പോര്‍ട്ട് ഓഫീസറുടെ ബേപ്പൂരിലെ ഓഫിസില്‍ സ്വീകരിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയ്ക്ക് ലേലം/ദര്‍ഘാസ് സമര്‍പ്പിച്ചവരുടെ സാന്നിധ്യത്തില്‍ തുറന്നു പരിശോധിക്കും. ലേലം/ദര്‍ഘാസുകളോടൊപ്പം ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍ നിന്നും കോഴിക്കോട് പോര്‍ട്ട് ഓഫീസറുടെ പേരിലെടുത്ത 10,000/- രൂപയുടെ ഡി.ഡി. നിരത ദ്രവ്യമായി ഉള്ളടക്കം ചെയ്യേണ്ടതാണ്. ടെണ്ടര്‍ ഫോറത്തിന്റെ വില ജി.എസ്.ടി ഉള്‍പ്പെടെ 420 രൂപയാണ്. ടെണ്ടര്‍ ഫോറം 20/09/2023 മുതല്‍ 09/10/2023 വരെയുള്ള പ്രവര്‍ത്തി ദിവസങ്ങളില്‍ ഈ ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471 - 2509842, 2504483. 

**സീറ്റൊഴിവ്**

തലശ്ശേരി ചൊക്ലി ഗവ. കോളേജില്‍ ബി.സി.എ കോഴ്സില്‍ ഇ.ഡബ്ല്യു.എസ് ക്വോട്ടയില്‍ സീറ്റ് ഒഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 23 നുള്ളില്‍ കോളേജില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0490 2966800, 9188900210

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/147757/todays-announcements)