---
title: "#harbour |അനധികൃത മത്സ്യബന്ധനം;  ബോട്ടുകള്‍ പിടികൂടി"
english_title: "Small fish fishing boats were caught"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/147752/small-fish-fishing-boats-were-caught"
published_at: "2023-09-20T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650acf1d792d4_fish_logo.JPG"
keywords: []
---

# #harbour |അനധികൃത മത്സ്യബന്ധനം;  ബോട്ടുകള്‍ പിടികൂടി

> **Lead Summary:** **കൊയിലാണ്ടി: ** ചെറുമീന്‍ മത്സ്യ ബന്ധനം നടത്തിയ ബോട്ടുകള്‍ പിടികൂടി. മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പരിശോധനയില്‍ കൊയിലാണ്ടിയില്‍ നിന്നും പുതിയാപ്പയില്‍ നിന്നുമായി നാലു ബോട്ടുകളാണ് പിടികൂടിയത്.

## Article Content

**കൊയിലാണ്ടി: ** ചെറുമീന്‍ മത്സ്യ ബന്ധനം നടത്തിയ ബോട്ടുകള്‍ പിടികൂടി. മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പരിശോധനയില്‍ കൊയിലാണ്ടിയില്‍ നിന്നും പുതിയാപ്പയില്‍ നിന്നുമായി നാലു ബോട്ടുകളാണ് പിടികൂടിയത്.

ചൊവ്വാഴ്ചയും ഇന്നും നടന്ന പരിശോധനയിലാണ് ബോട്ടുകള്‍ പിടികൂടിയത്. ഫിഷറീസ് അസിസ്റ്റന്‍ഡ് ഡയറക്ടര്‍ സുനീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.  വരും ദിവസങ്ങളിലും കര്‍ശന പരിശോധന തുടരുമെന്ന് ഫിഷറീസ് അസി. ഡയറക്ടര്‍ സുനീര്‍ അറിയിച്ചു. മറൈന്‍ എന്‍ഫോഴ്സ്മെന്റ് സിപിഒ ശ്രീരാഗ്, റസ്‌ക്യൂ ഗാര്‍ഡ്മരായ സുമേഷ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ് ഇന്‍സ്പെക്ടര്‍ ഓഫ് ഗാര്‍ഡ് ഷണ്‍മുഖന്‍, എഎസ്‌ഐ രാജന്‍, സി പി. ഒ ജിതിന്‍ ദാസ്, റസ്‌ക്യൂ ഗാര്‍ഡ്മാരായ വിഗ്നേഷ്, മിഥുന്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/147752/small-fish-fishing-boats-were-caught)