---
title: "#lottery | ബംബര്‍ ഭാഗ്യവാനെ അറിയാന്‍ ഇനി മണിക്കൂര്‍ മാത്രം! "
english_title: "Only hours left to find out the lucky Bamber!"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/147696/only-hours-left-to-find-out-the-lucky-bamber"
published_at: "2023-09-20T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650a9a9d3033d_bumber.JPG"
keywords: []
---

# #lottery | ബംബര്‍ ഭാഗ്യവാനെ അറിയാന്‍ ഇനി മണിക്കൂര്‍ മാത്രം! 

> **Lead Summary:** കൊയിലാണ്ടി: അവസാനമണിക്കൂറിലും കുതിച്ചുയരുകയാണ് ഓണം ബംബര്‍ വില്‍പന. ഇതുവരെ വിറ്റത് 75,65,000 ടിക്കറ്റുകളാണ്. രാവിലെ 10 മണി വരെയായിരുന്നു ഏജന്റ് മാര്‍ക്ക് ടിക്കറ്റ് വാങ്ങാനുള്ള അവസരം ഉണ്ടായിരുന്നത്. നറുക്കെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് തിരുവോണം ബമ്ബര്‍ വില്‍പ്പനയില്‍ സര്‍വ്വകാല റെക്കോര്‍ഡിലേക്ക് എത്തുന്നത്.

## Article Content

കൊയിലാണ്ടി: അവസാനമണിക്കൂറിലും കുതിച്ചുയരുകയാണ് ഓണം ബംബര്‍ വില്‍പന. ഇതുവരെ വിറ്റത് 75,65,000 ടിക്കറ്റുകളാണ്. രാവിലെ 10 മണി വരെയായിരുന്നു ഏജന്റ് മാര്‍ക്ക് ടിക്കറ്റ് വാങ്ങാനുള്ള അവസരം ഉണ്ടായിരുന്നത്. നറുക്കെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് തിരുവോണം ബമ്ബര്‍ വില്‍പ്പനയില്‍ സര്‍വ്വകാല റെക്കോര്‍ഡിലേക്ക് എത്തുന്നത്.

ഇന്നലെ വരെയുള്ള കണക്ക് പ്രകാരം എഴുപത്തിയൊന്നര ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ടിക്കെറ്റെടുത്ത ഇതരസംസ്ഥാനക്കാരുടെ എണ്ണത്തിലും വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 25 കോടിയാണ് ഒന്നാം സമ്മാനം. ഓരോ കോടി വീതമാണ് ഇരുപത് പേര്‍ക്കുള്ള രണ്ടാം സമ്മാനം. മോഹിപ്പിക്കുന്ന സമ്മാനങ്ങള്‍ തേടിയെത്തുന്ന ഭാഗ്യാന്വേഷകരുടെ എണ്ണം ചരിത്രത്തിലെ ഏറ്റവും വലിയ കണക്കിലാണുള്ളത്. ബമ്ബര്‍ വില്‍പ്പന അവസാന ദിവസത്തിലേക്ക് കടന്നപ്പോഴും ലോട്ടറികടകളില്‍ നീണ്ടനിരയാണുണ്ടായിരുന്നത്. 500 രൂപയുടെ ടിക്കറ്റ് ഒറ്റയ്ക്ക് എടുക്കുന്നവരും കൂട്ടത്തോടെ ഷെയര്‍ ഇട്ട് എടുക്കുന്നവരും ഏറെയാണ്. ഇക്കുറി ആകെ അച്ചടിച്ചത് 80 ലക്ഷം ടിക്കറ്റുകളാണ്. വില്‍പ്പന തുടങ്ങിയ ആദ്യം ദിനം മാത്രം വിറ്റത് നാലര ലക്ഷം ടിക്കറ്റുകളാണെന്നത് ബംപറിന്റെ മാറ്റു കൂട്ടുന്നുണ്ട്. വില്‍പ്പന തുടങ്ങിയ ജൂലൈ 27 മുതല്‍ ഇങ്ങോട്ട് ഓരോ ദിവസവും വിറ്റ ടിക്കറ്റുകളുടെ എണ്ണം കൂടുകയായിരുന്നു. നറുക്കെടുപ്പിന് മുമ്ബ് മുഴുവന്‍ ടിക്കറ്റുകളും വിറ്റ് തീരുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. ഇതര സംസ്ഥാനക്കാരെ ലക്ഷ്യമിട്ട് ലോട്ടറി വകുപ്പ് ഇറക്കിയ ഹിന്ദി, ബംഗാളി, ആസാമിസ് ഭാഷകളിലുള്ള പരസ്യവും ഫലം കണ്ടിരുന്നു. പതിനഞ്ച് കോടിയില്‍ നിന്ന് സമ്മാന തുക 25 കോടിയായി ഉയര്‍ത്തിയ കഴിഞ്ഞ വര്‍ഷം 6655914 ടിക്കറ്റുകളാണ് വിറ്റത്. മുന്‍ വര്‍ഷങ്ങളെക്കാള്‍ സമ്മാനങ്ങളുടെ എണ്ണം കൂട്ടിയതാണ് ഇക്കൊല്ലം ഭാഗ്യാന്വേഷികളെ ആകര്‍ഷിച്ചത്. കോടിപതിയാരെന്നറിയാന്‍ ഇനി ഒരു ദിവസത്തെ കാത്തിരിപ്പാണ്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/147696/only-hours-left-to-find-out-the-lucky-bamber)