---
title: "#ration | റേഷന്‍ മണ്ണെണ്ണ വില കൂട്ടി; 10 രൂപ അധികം"
english_title: "Ration kerosene price hiked; 10 more than Rs"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/147693/ration-kerosene-price-hiked-10-more-than-rs"
published_at: "2023-09-20T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650a985d14bc4_MANNENNA_LOGO.JPG"
keywords: []
---

# #ration | റേഷന്‍ മണ്ണെണ്ണ വില കൂട്ടി; 10 രൂപ അധികം

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണയ്ക്ക് ലിറ്ററിന് 10 രൂപ കൂട്ടി. ലിറ്ററിന് 69 രൂപയായിരുന്നത് 79 രൂപയാക്കി ഉയര്‍ത്തി.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണയ്ക്ക് ലിറ്ററിന് 10 രൂപ കൂട്ടി. ലിറ്ററിന് 69 രൂപയായിരുന്നത് 79 രൂപയാക്കി ഉയര്‍ത്തി.

ഏപ്രിലില്‍ മണ്ണെണ്ണ ലിറ്ററിന് 83 രൂപയായിരുന്നത് മേയില്‍ 69 രൂപയായും ജൂണില്‍ 63 രൂപയായും കുറച്ചിരുന്നു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വില വീണ്ടും 69ല്‍ എത്തി. ഇതാണിപ്പോള്‍ 79 രൂപയായി കൂട്ടിയിരിക്കുന്നത്. മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് മൂന്ന് മാസത്തേക്ക് അര ലിറ്റര്‍ മണ്ണെണ്ണയാണ് നല്‍കുന്നത്. കേന്ദ്രവിഹിതം കുറഞ്ഞതിനാല്‍ മറ്റ് കാര്‍ഡ് ഉടമകള്‍ക്ക് മണ്ണെണ്ണ വിതരണം മാര്‍ച്ചില്‍ നിര്‍ത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/147693/ration-kerosene-price-hiked-10-more-than-rs)