---
title: "#koyilandy | രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് മൂന്നാം തവണ; അപകടം പതിവാക്കിയ ടാലന്റ് ബസ് കസ്റ്റഡിയിലെടുത്ത് കൊയിലാണ്ടി പോലീസ്"
english_title: "This is the third time in two weeks; Koyilandy police has taken the talent bus which caused the accident into custody"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/147689/this-is-the-third-time-in-two-weeks-koyilandy-police-has-taken-the-talent-bus-which-caused-the-accident-into-custody"
published_at: "2023-09-20T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650a92ebcf6d9_bus_logo.JPG"
keywords: []
---

# #koyilandy | രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് മൂന്നാം തവണ; അപകടം പതിവാക്കിയ ടാലന്റ് ബസ് കസ്റ്റഡിയിലെടുത്ത് കൊയിലാണ്ടി പോലീസ്

> **Lead Summary:** ** കൊയിലാണ്ടി:** കൊയിലാണ്ടി നഗരത്തിലൂടെ അമിത വേഗതയില്‍ ചീറി പാഞ്ഞ് വേഗത മുഖമുദ്രയാക്കിയ ടാലന്റ് ബസ് മൂന്നാം തവണയും അപകടം വരുത്തി.

## Article Content

** കൊയിലാണ്ടി:** കൊയിലാണ്ടി നഗരത്തിലൂടെ അമിത വേഗതയില്‍ ചീറി പാഞ്ഞ് വേഗത മുഖമുദ്രയാക്കിയ ടാലന്റ് ബസ് മൂന്നാം തവണയും അപകടം വരുത്തി.

സംഭവത്തെ തുടര്‍ന്ന്  KL 13 എ എഫ്  6375 നമ്പര്‍ ടാലന്റ് ബസ് , പോലീസ് കസ്റ്റഡിയിലെടുത്തു ഇന്നലെ വൈകീട്ട് കൊയിലാണ്ടി ദേശീയപാതയില്‍ കൃഷ്ണ തിയ്യറ്ററിനു സമീപം വെച്ചാണ് ഒരേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന KL 56-555 നമ്പര്‍ ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരായ നന്തി സ്വദേശികളായ ഹാരിസ്,  റഹീസ് എന്നിവര്‍ക്ക് പരുക്കേറ്റത്.  ഇവര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. അമിത വേഗത്തില്‍ വന്ന് ഇടതു ഭാഗത്തു കൂടെ ബസ്    കയറ്റുമ്പോഴാണ് ബൈക്ക് യാത്രക്കാരെ ഇടിച്ചത്.  ഇവരെ ബസ് ജീവനക്കാര്‍ അസഭ്യം പറയുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ ബസ് തടഞ്ഞു.  തുടര്‍ന്നു പോലീസെത്തി ബസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇത് മൂന്നാം തവണയാണ് രണ്ടാഴ്ചക്കുള്ളില്‍ ഇതെ ബസ് അപകടം വരുത്തുന്നത്.  മുരളി സര്‍വ്വീസ് സ്റ്റേഷനു മുന്‍വശം വെച്ചും, സ്റ്റേറ്റ് ബാങ്കിനു സമീപം വെച്ചും ഇതെ ബസ് അപകടം വരുത്തിയിരുന്നു. കൂടാതെ ബസിലെ ജീവനക്കാര്‍ എസ്‌ഐ യുടെ സംഭാഷണം മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ബസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സി ഐ എം. വി ബിജു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/147689/this-is-the-third-time-in-two-weeks-koyilandy-police-has-taken-the-talent-bus-which-caused-the-accident-into-custody)