---
title: "#koyilandy | വിശ്വകര്‍മ ജയന്തി ആഘോഷം നടത്തി തട്ടാന്‍ സര്‍വീസ് സൊസൈറ്റി കൊയിലാണ്ടി യൂണിറ്റ്‌"
english_title: "Thattan Service Society Koyilandy Unit celebrated Vishwakarma Jayanti"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/147677/thattan-service-society-koyilandy-unit-celebrated-vishwakarma-jayanti"
published_at: "2023-09-20T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650a8ba032205_thattan_logo.JPG"
keywords: []
---

# #koyilandy | വിശ്വകര്‍മ ജയന്തി ആഘോഷം നടത്തി തട്ടാന്‍ സര്‍വീസ് സൊസൈറ്റി കൊയിലാണ്ടി യൂണിറ്റ്‌

> **Lead Summary:** **കൊയിലാണ്ടി: ** തട്ടാന്‍ സര്‍വീസ് സൊസൈറ്റി കൊയിലാണ്ടി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിശ്വകര്‍മ ജയന്തി ആഘോഷം നടത്തി.

## Article Content

**കൊയിലാണ്ടി: ** തട്ടാന്‍ സര്‍വീസ് സൊസൈറ്റി കൊയിലാണ്ടി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിശ്വകര്‍മ ജയന്തി ആഘോഷം നടത്തി.

ജില്ലാ രക്ഷാധികാരി  ഇ. രവി പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്  ഇ ചന്ദ്രന്‍ പത്മരാഗം അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്രഹ്മശ്രീ കുയേൽഖണ്ഡി ശ്രീധരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.  ട്രഷറര്‍ വത്സന്‍ കോമത്ത് , ജോയിന്‍ സെക്രട്ടറി എന്‍. കെ രാജീവന്‍ , വൈസ് പ്രസിഡന്റ് വിനോദ് കോറോത്ത്, രക്ഷാധികാരികളായ ടി. കെ കുഞ്ഞു കേളു, എ. കെ ഗംഗാധരൻ , വനിതാ വിംഗ് പ്രസിഡണ്ട് സിന്ധു അനൂപ് കുമാര്‍ , ജോയിന്‍ സെക്രട്ടറി പി. കെ വിനയന്‍ , തുടങ്ങിയവര്‍ പങ്കെടുത്തു.ചടങ്ങില്‍ സെക്രട്ടറി രവീന്ദ്രന്‍ കോമത്ത് സ്വാഗതവും യൂത്ത് വിങ്ങ് പ്രസിഡന്റ് വി. പി സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/147677/thattan-service-society-koyilandy-unit-celebrated-vishwakarma-jayanti)